
കൂടുതല്‍ വെറൈറ്റിയായി കല്യാണം നടത്താനുള്ള മത്സരത്തിലാണ് എല്ലാവരും. വ്യത്യസ്തത കൊണ്ട് വൈറലായ നിരവധി കല്യാണ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും. ഇപ്പോളിതാ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കല്യാണം നടക്കുന്ന വേദിയില്‍ വിവാഹ മാല ഡ്രോണിന്റെ കാലില്‍ കെട്ടി വരന്റെ കൈകളിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡ്രോണടക്കം താഴെ വീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്. ആ സമയത്തുള്ള വരന്റെ മുഖത്ത് മിന്നിമാഞ്ഞു പോയ ഭാവങ്ങളാണ് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നത്. വളരെ നിഷ്‌കളങ്കമായി ഡ്രോണിനെയും ക്യാമറമാനെയും മാറി മാറി നോക്കുന്നതിനിടയില്‍ ആളുകളെയും നോക്കുന്ന അദ്ദേഹത്തിന്റെ ഭാവത്തെ കുറിച്ചാണ് എല്ലാരും ചര്‍ച്ചചെയ്യുന്നത്.
ravi_arya_88 എന്ന ഉപയോക്താവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോ ഇതിനകം 3 ദശലക്ഷം വ്യൂസും 31,000-ത്തിലധികം ലൈക്കുകളും നേടി. നിരവധി കമന്റുകളുമായാണ് ആളുകള്‍ എത്തിയിരിക്കുന്നത്. വരന് നീതി വേണമെന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. ഇത് ഒരു കല്യാണമല്ല നാടകം കണ്ടതുപോലെ എന്നാണ് ഒരു ഉപയോക്താവ് എഴുതിയിരിക്കുന്നത്. ആളുകള്‍ എന്തിനാണ് വിവാഹത്തെ ഒരു സര്‍ക്കസായി കാണുന്നതെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
Content Highlights: As Drone Carrying Varmala Crashes Mid-Ceremony In Viral Video