64 വർഷങ്ങൾക്ക് മുമ്പ് ഒളിച്ചോടി, ഇപ്പോൾ 'സ്വപ്ന വിവാഹം'; ആ കഥ ഇങ്ങനെ

'യഥാർത്ഥ പ്രണയം എന്ത് വെല്ലുവിളികൾ നേരിട്ടാലും സ്ഥിരമായി നിലനിൽക്കുമെന്നതിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലാണ് ഇവരുടെ കഥ'

dot image

പ്രണയിച്ച് ഒളിച്ചോടുന്ന കഥകൾ നമ്മൾ കേട്ടുണ്ടാകുമല്ലേ, എന്നാൽ ഈ കഥ ഇത്തിരി വെറൈറ്റിയാണ്. 64 വർഷങ്ങൾക്ക് മുൻപ് പ്രണയിച്ച് ഒളിച്ചോടി കല്യാണം കഴിച്ച വൃദ്ധ ദമ്പതികൾ അവരുടെ സ്വപ്നം പോലെ 64-ാം വിവാഹ വാർഷികം ആഘോഷിച്ച കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അന്ന് ആ​ഗ്രഹിച്ച പോലെ വിവാഹം കഴിക്കാൻ ദമ്പതികൾക്ക് ആയില്ല, അതിനാൽ എൺപതുകളുടെ നിറവിൽ ​ഗുജറാത്ത് സ്വദേശികളായ ഹർഷ്-മൃദു ദമ്പതികൾ അ​ഗ്നിസാക്ഷിയായി വിവാഹച്ചടങ്ങുകൾ നടത്തിയിരിക്കുകയാണ്. വിവാഹഘോഷത്തിന് നേതൃത്വം നൽകിയത് മക്കളും പേരക്കുട്ടികളുമാണ്.

1960ൽ ജാതിവ്യവസ്ഥ ശക്തമായിരുന്ന കാലത്താണ് ഇരുവരും പ്രണയിച്ചത്. ജൈനമത വിശ്വാസിയാണ് ഹർഷ്. മൃദു ബ്രാഹ്മണ സമുദായാം​ഗമാണ്. സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഇരുവരുടെയും പ്രണയം തുടങ്ങിയത്. കത്തുകളിലൂടെയായിരുന്നു ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചത്. 1961 ൽ ​​പ്രണയവിവാഹങ്ങൾ അപൂർവമായിരുന്നു. ഹർഷിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മൃദു തന്റെ കുടുംബത്തോട് പറഞ്ഞപ്പോൾ അവർ വിസമ്മതിച്ചു. എതിർപ്പ് ശക്തമായതോടെ ഇരുവരും വീട്ടില്‍ നിന്നിറങ്ങാന്‍ തീരുമാനിച്ചു. തിരിച്ചുവരില്ലെന്ന് എഴുതി കൊണ്ട് ഒരു കത്ത് സുഹൃത്തിനെ ഏൽപ്പിച്ചു. 10 രൂപയുടെ വിവാഹ സാരിയെടുത്ത് വളരെ ലളിതമായാണ് ​ ഇവർ വിവാഹിതരായത്.

"വിവിധ മതങ്ങളിൽ നിന്നുള്ള ബാല്യകാല പ്രണയികളായിരുന്നു ഹർഷിൻ്റേയും മൃണുവിൻ്റേയും. 1960കളിലാണ് ദമ്പതികളുടെ പ്രണയക്കഥ ആരംഭിക്കുന്നത്. കുടുംബം അവരുടെ വിവാഹത്തിന് എതിരായിരുന്നു. അവർ ഒളിച്ചോടി, വിവാഹം കഴിച്ച് ഒരു ജീവിതം കെട്ടിപ്പടുത്തു. ഇന്ന് ദമ്പതികൾ എപ്പോഴും ആഗ്രഹിച്ചിരുന്നതുപോലെ അവരുടെ സ്വന്തം കുടുംബം, കൊച്ചുമക്കൾ, കുട്ടികൾ എന്നിവർ ചേർന്ന് ആഘോഷത്തോടെയും എല്ലാ വിധ ചടങ്ങുകളോടെ വിവാഹം നടത്തിയിരിക്കുന്നു," സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം കുറിച്ചു.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസ നേർന്നെത്തിയത്. അവരുടെ സ്നേഹവും പ്രതിബദ്ധതയും എണ്ണമറ്റ ആളുകളെ പ്രചോദിപ്പിച്ചു. വളരെ ഭംഗിയുള്ളത്! മിശ്രവിവാഹങ്ങൾക്ക് ഇപ്പോഴും എത്രമാത്രം ധൈര്യം ആവശ്യമാണെന്ന് നിങ്ങളിലൂടെ മനസിലാക്കുന്നുവെന്ന് ഒരാൾ കമൻ്റ് ബോക്സിൽ കുറിച്ചു. ഏതൊരു സെലിബ്രിറ്റി ചടങ്ങിനെയും വെല്ലുന്ന തരത്തിലാണ് ഈ വിവാഹം. എന്തൊരു അത്ഭുതകരമായ പ്രണയകഥ. ഈ അത്ഭുതകരമായ ദമ്പതികൾക്ക് ഇനിയും നിരവധി വർഷത്തെ സ്നേഹവും സന്തോഷവും ആശംസിക്കുന്നുവെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.

ചിലപ്പോൾ പ്രണയം, കാലം, ദൂരം, സാഹചര്യങ്ങൾ എന്നിവയാൽ പരീക്ഷിക്കപ്പെടുന്നു. എന്നാൽ ഏറ്റവും ശക്തമായ ബന്ധങ്ങൾ ഒരിക്കലും തകരില്ല. യഥാർത്ഥ പ്രണയം എന്ത് വെല്ലുവിളികൾ നേരിട്ടാലും സ്ഥിരമായി നിലനിൽക്കുമെന്നതിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലാണ് അവരുടെ കഥയെന്ന് ഒരാൾ കുറിച്ചു. അവർ ഒരുമിച്ച് ജീവിക്കാൻ ഒളിച്ചോടി. സ്വന്തം ഇഷ്ടപ്രകാരം ഒരു ജീവിതം കെട്ടിപ്പടുത്തു. ഇപ്പോൾ, പതിറ്റാണ്ടുകൾക്ക് ശേഷം, ഒരിക്കൽ അവരെ എതിർത്ത അതേ കുടുംബം അവരുടെ പ്രണയം ആഘോഷിക്കുകയാണ്. യഥാർത്ഥ പ്രണയം മങ്ങുന്നില്ല, കാലത്തിനനുസരിച്ച് കൂടുതൽ ശക്തമാകുന്നു എന്ന് ഇത് തെളിയിക്കുന്നുവെന്നും ഉപയോക്താവ് കുറിച്ചു.

Content Highlights: 'Ran Away For Love In 1961': Elderly Couple Recreate Their Wedding With Entire Family After 64 Years - Viral

dot image
To advertise here,contact us
dot image