വിഷാദരോഗമുണ്ടെന്ന വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്‌ക്

വിഷാദ രോഗം നിയന്ത്രിക്കാന്‍ രണ്ടാഴ്ചയിലൊരിക്കല്‍ മരുന്ന് കഴിക്കുന്നുണ്ടെന്നാണ് മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്

dot image

പ്രതീക്ഷിതമായ ഒരു വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് നടത്തിയത്. തനിക്ക് വിഷാദരോഗം ഉണ്ടെന്നും അതിനുളള മരുന്ന് കഴിക്കുന്നുണ്ടെന്നുമാണ് മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്. വിഷാദരോഗത്തിനുള്ള മരുന്നായ കെറ്റാമൈന്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ മരുന്നുപയോഗം മെഡിക്കല്‍ മേല്‍നോട്ടത്തിലാണെന്നും വിഷാദത്തിന്റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ രണ്ടാഴ്ചയിലൊരിക്കല്‍ കുറഞ്ഞ അളവില്‍ മരുന്ന് കഴിക്കാറുണ്ടെന്നും മസ്‌ക് വെളിപ്പെടുത്തി.

എന്താണ് കെറ്റാമൈന്‍

ഒരു അനസ്‌തെറ്റിക് ആയി വികസിപ്പിച്ചെടുത്ത കെറ്റാമൈന്‍ വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ അവസ്ഥകള്‍ എന്നിവ ചികിത്സിക്കുന്നതിനുള്ള കഴിവ് കൊണ്ട് സമീപ വര്‍ഷങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കുറഞ്ഞ ഡോസുകള്‍ ദ്രുത ഗതിയിലുള്ള ആന്റി ഡിപ്രസന്റ് ഫലങ്ങള്‍ നല്‍കുമെന്ന് ക്ലിനിക്കല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാലും അതിന്റെ ദീര്‍ഘകാല സുരക്ഷയേയും ദുരുപയോഗ സാധ്യതയേയും കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നു.


അമിത ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി കെറ്റാമൈന്‍ ഉപയോഗം നിയന്ത്രിക്കണമെന്നും മസ്‌ക് പറഞ്ഞു. ദിവസത്തില്‍ 16 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കഠിനമായ ജോലികള്‍ ചെയ്യുന്നതുകൊണ്ട് മാനസിക വ്യക്തത നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് മസ്‌ക് പറയുന്നു.


ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകജനസംഖ്യയുടെ 4.4 ശതമാനം ആളുകള്‍ വിഷാദരോഗത്താല്‍ ബുദ്ധിമുട്ടുന്നുണ്ട്. ലോകമെമ്പാടുമായി 300 ദശലക്ഷം ആളുകള്‍ക്ക് വിഷാദരോഗമുണ്ട്.പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് വിഷാദരോഗം അനുഭവപ്പെടാന്‍ സാധ്യത കൂടുതല്‍. ലോകമെമ്പാടും പ്രതിവര്‍ഷം 700,000ത്തിലധികം ആത്മഹത്യകളും സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

Content Highlights :Elon Musk reveals he has depression. Musk has revealed that he takes medication once every two weeks to manage his depression

dot image
To advertise here,contact us
dot image