
ആത്മാഭിമാനമുളള, ശക്തരായ സ്ത്രീകളെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഇങ്ങനെയുള്ള സ്ത്രീകള്‍ മറ്റുളളവരില്‍നിന്ന് വ്യത്യസ്തമായി തങ്ങളെ സ്വയം മതിക്കുന്നവരും സ്‌നേഹിക്കുന്നവരുമായിരിക്കും. ആര്‍ക്കും ബഹുമാനം തോന്നുന്ന സ്വഭാവം ഉള്ളവരും കൂടിയാണിവര്‍. എന്തൊക്കെയാണ് ശക്തരായ സ്ത്രീകളുടെ പ്രത്യേകതകള്‍ എന്നറിയാം. ശക്തരായ സ്ത്രീകള്‍ എല്ലാത്തിനും അതിരുകള്‍ നിശ്ചയിക്കുകയും ആത്മാഭിമാനത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യും. അവര്‍ തങ്ങളുടെ മൂല്യം അറിയുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.
ഒരു ശക്തയായ സ്ത്രീ തന്നെ തെറ്റിദ്ധരിക്കാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നവരോട് സ്വയം വിശദീകരിക്കാന്‍ നിന്ന് ഊര്‍ജം പാഴാക്കാറില്ല. എത്ര ന്യായീകരിക്കാന്‍ നിന്നാലും അവരുടെ സ്വഭാവം മാറില്ല എന്ന് അവള്‍ക്കറിയാം.
ശക്തരായ സ്ത്രീകള്‍ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടാറില്ല. പകരം അവള്‍ എല്ലാത്തിനും പരിധി നിശ്ചയിച്ച് മുന്നോട്ട് പോകുന്നു. ലളിതവും ഉറച്ചതും അന്തിമവുമായ തീരുമാനമായിരിക്കും അവരുടേത്. സ്വയം ബഹുമാനിക്കുന്നതിലാണ് യഥാര്‍ഥ ശക്തി എന്ന്അ വള്‍ക്കറിയാം.നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യും.
തന്നെക്കുറിച്ച് നെഗറ്റീവ് പറയുന്നവരില്‍നിന്നും തന്റെ ഊര്‍ജത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നും അവള്‍ സ്വയം അകന്നുപോകും. ആരുടെയും അംഗീകാരം പ്രതീക്ഷിക്കാറില്ല. വിശദീകരണങ്ങളും മുന്നറിയിപ്പും ഇല്ലാതെ നിശബ്ദയായി അകലും.
ഇത്തരത്തിലുള്ള സ്ത്രീകള്‍ക്ക് ആളുകളെയൊ, സ്ഥലങ്ങളെയോ മാനസികാവസ്ഥകളെയോ മറികടക്കുക എളുപ്പമല്ല. പക്ഷേ കുറ്റബോധം തന്നെ തളര്‍ത്താന്‍ അവര്‍ അനുവദിക്കില്ല. മുന്നോട്ട് പോവുക എന്നാല്‍ ചില കാര്യങ്ങള്‍ പിന്നില്‍ ഉപേക്ഷിക്കുക എന്നാണ് അവര്‍ അര്‍ഥമാക്കുന്നത്.
അവള്‍ ക്ഷമിക്കുന്നതിലാണ് വിശ്വസിക്കുന്നത്. പക്ഷേ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതില്‍ വിശ്വസിക്കുന്നില്ല. ഒരിക്കല്‍ തന്നെ വേദനിപ്പിച്ചാല്‍ വീണ്ടും ഒരിക്കല്‍കൂടി തന്നെ വേദനിപ്പിക്കാന്‍ അവരെ അവള്‍ അനുവദിക്കില്ല. തന്നോട് തെറ്റ് ചെയ്തവരോട് അവള്‍ ക്ഷമിക്കുമെങ്കിലും പിന്നീടൊരിക്കലും അവരെ അവള്‍ വിശ്വസിക്കാറുമില്ല.
അവള്‍ സ്‌നേഹത്തിനായി യാചിക്കുകയോ അവള്‍ക്ക് വേണ്ടി പോരാടാത്തവരെ പിന്തുടരുകയോ ഇല്ല. തന്റെ മൂല്യം അറിയുന്ന ഒരു സ്ത്രീക്ക് തന്നെ വിലമതിക്കാത്ത ഒരാളെ നഷ്ടപ്പെടുന്നത് ഒരു നഷ്ടമല്ലെന്നും അതൊരു പാഠമാണെന്നും മനസിലാകും. അവള്‍ ബന്ധങ്ങളെ പിന്തുടരുന്നില്ല.
Content Highlights :Let's find out what are the characteristics of strong women