
നിരവധി വിഡിയോകളാണ് മൃഗങ്ങളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത്. അതില്‍ ചില വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ റീച്ചാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചില വീഡിയോകള്‍ കാണുമ്പോള്‍ ഭയവും കൗതുകവുമൊക്കെ തോന്നാറുണ്ട്.
ഇപ്പോളിതാ അത്തരത്തിലൊരു വീഡിയോ ആണ് വൈറലാകുന്നത്. വീട്ടിലെത്തിയ പുലിയെ കുരച്ച് ഓടിക്കുന്ന വളര്‍ത്തുനായയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എവിടെ നിന്നുള്ളതാണ് വീഡിയോ എന്ന് വ്യക്തമല്ല.
സംഭവം നടക്കുന്നത് രാത്രിയാണ് ഇര തേടി വീടിന്റെ മുന്‍വശത്തേയ്ക്ക് പുലി പതുങ്ങി വരുന്നതാണ് വിഡിയോയുടെ തുടക്കത്തില്‍. വീടിന്റെ മുന്‍പില്‍ എത്തിയ ശേഷം പടികള്‍ കയറി അകത്തേയ്ക്ക് കയറാന്‍ ലക്ഷ്യമിട്ട് നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി വളര്‍ത്തുനായ രംഗപ്രവേശം ചെയ്യുന്നത്. പുലിയെ കണ്ട ഉടനെ തന്നെ പട്ടി നിര്‍ത്താതെ കുരയ്ക്കാന്‍ തുടങ്ങി. പട്ടിയുടെ കുര കേട്ട് ഭയന്ന് വിറച്ച് പുലി സ്ഥലത്ത് നിന്ന് ഓടി മറയുന്നതാണ് വിഡിയോയുടെ അവസാനം.
There is no surprise more magical than the surprise of being surprised😳 pic.twitter.com/xGvyYRVfbr
— Susanta Nanda (@susantananda3) March 28, 2025
Content Highlights: pet dog chases leopard