അവധിക്കാലത്ത് കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക; മുന്നറിയിപ്പ്

മുന്നറിയിയപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പൊലീസ്

dot image

അവധിക്കാലത്ത് കൂടുതല്‍ സമയം കുട്ടികള്‍ ഫോണില്‍ ചിലവഴിക്കാന്‍ സാധ്യത കൂടുതലാണ്. ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവര്‍ക്ക് ശരിയായ അവബോധവും നല്‍കേണ്ടതാണ് അല്ലാത്ത പക്ഷം അവര്‍ പല സൈബര്‍കെണികളില്‍ പോയി പെടാന്‍ സാധ്യതയുണ്ടെന്ന് ഓർമ്മപ്പെടുത്തുകയാണ് കേരള പൊലീസ്. ഇത്തരം ട്രാപ്പുകളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പൊലീസ് പങ്കുവെക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പരീക്ഷക്കാലമൊക്കെ കഴിഞ്ഞു ഇനി നമ്മുടെ കുട്ടികള്‍ക്ക് അവധിക്കാലമാണ്. സ്വാഭാവികമായും നമ്മുടെ കുട്ടികള്‍ ഓണ്‍ലൈനില്‍ ധാരാളം സമയം ചെലവഴിക്കാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവര്‍ക്ക് ശരിയായ അവബോധവും നല്‍കേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്‌ലൈനില്‍ എന്ന പോലെ തന്നെ ഓണ്‍ലൈനിലും പ്രധാനപ്പെട്ടതാണ്.

  • ഓണ്‍ലൈനില്‍ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്‌പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാര്‍ത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേര്‍തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്.
  • തട്ടിപ്പുകളില്‍ വീണുപോകാതിരിക്കാന്‍ പാസ്സ്വേര്‍ഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാന്‍ അവരെ പഠിപ്പിക്കുക.
  • വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകള്‍ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം.
  • അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്‌മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കില്‍ ഇമെയില്‍ ഒരു അപരിചിതനില്‍ നിന്ന് ലഭിച്ചാല്‍, രക്ഷിതാക്കളെ സമീപിക്കാന്‍ അവരെ പഠിപ്പിക്കുക.
  • അപരിചിതരില്‍ നിന്നും സൗഹൃദ അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാതിരിക്കുക.
  • ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാല്‍, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുക.
  • സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തുക
  • ഓണ്‍ലൈന്‍ ഗെയിമുകളില്‍ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക

Content Highlights: Kerala Police Warning for Child on online

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us