പരാജയ ഭയം, നെഗറ്റീവ് ചിന്ത; ജീവിതത്തെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങള്‍

ഈ കാര്യങ്ങള്‍ ഉപേക്ഷിച്ചാല്‍ത്തന്നെ ജീവിതത്തില്‍ രക്ഷപെടും

dot image

ജീവിതത്തില്‍ നമ്മള്‍ പല പലപ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരും. ഇതെല്ലാം ഒരുതരം കെണികളാണ്. ഈ കെണികള്‍ നമ്മള്‍ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതില്‍നിന്നും സന്തോഷത്തോടെ ജീവിക്കുന്നതില്‍നിന്നും തടഞ്ഞേക്കാം. നമ്മള്‍ അകപ്പെടുന്ന ആ കെണികള്‍ ഏതൊക്കെയാണെന്നും അവയെ എങ്ങനെ തരണം ചെയ്യണമെന്നും നോക്കാം.

പരാജയഭയം

പരാജയപ്പെടുമോ എന്ന ഭയം കാരണം പലരും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ മടികാണിക്കാറുണ്ട്. ഈ ഭയം വളര്‍ച്ചയെ തടയുന്നതാണ്. എപ്പോഴും വിജയത്തെക്കുറിച്ച് മാത്രം ഓര്‍ക്കുക. പരാജയത്തെ ഒരു പാഠമായി ഉള്‍ക്കൊള്ളുക. പരാജയ ഭയത്തില്‍നിന്ന് രക്ഷപെടാനുളള ഏറ്റവും നല്ല മാര്‍ഗം ചെറിയ വെല്ലുവിളികള്‍ ഏറ്റെടുക്കുകയും തെറ്റുകളില്‍ നിന്ന് പഠിക്കുകയും ചെയ്യുക എന്നതാണ്.

നീട്ടിവയ്ക്കല്‍

ചെയ്യേണ്ട കാര്യങ്ങള്‍ വൈകിപ്പിക്കുന്നത് വിജയം കൈവരിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കും. ജോലി മാറ്റിവയ്ക്കുന്നത് ശീലമാകുമ്പോള്‍ നിങ്ങള്‍ക്ക് സമയവും അവസരങ്ങളും നഷ്ടപ്പെടും. ഈ കെണി ഒഴിവാക്കാനായി ആദ്യം വ്യക്തമായ ലക്ഷ്യങ്ങള്‍ സജ്ജമാക്കുക പിന്നീട് ജോലികള്‍ ചെറിയ ഘട്ടങ്ങളായി വിഭജിക്കുക മൂന്നാമതായി പെട്ടെന്നുതന്നെ തീരുമാനമെടുക്കുകയുമാണ്.

നെഗറ്റീവ് ചിന്ത

എപ്പോഴും മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ പ്രയാസമായിരിക്കും. നെഗറ്റീവ് ചിന്തകള്‍ ആത്മവിശ്വാസത്തെയും പ്രചോദനത്തെയും ഇല്ലാതാക്കുന്നു. അതുകൊണ്ട് പോസിറ്റീവ് ആയുളള ആളുകളുമായി സഹകരിക്കുകയും കൂട്ടുകൂടുകയും ചെയ്യുക. ഓരോ ചെറിയ നേട്ടങ്ങളോടും കൃതജ്ഞത ഉള്ളവരായിരിക്കുക. പ്രശ്നങ്ങള്‍ക്ക് പകരം പരിഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ടോക്‌സിക് ആയിട്ടുളളവരെ ഒഴിവാക്കുക

നെഗറ്റീവ് ചിന്താഗതിക്കാരും നമ്മേ യാതൊരു വിധത്തിലും പിന്തുണയ്ക്കാത്തവരുമായ ആളുകളുടെ കൂടെ സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജവും ആത്മവിശ്വാസവും ചോര്‍ത്തിക്കളയും. നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക.

കഴിഞ്ഞകാലത്തെക്കുറിച്ച് ആലോചിക്കാതിരിക്കുക

പലരും കഴിഞ്ഞ കാലത്ത് നടന്ന തെറ്റുകളെക്കുറിച്ച് ഓര്‍ക്കുകയും പശ്ചാത്താപിക്കുകയും ചെയ്തുകൊണ്ടിരിക്കും. ഇത് വിജയത്തിലേക്ക് പോകുന്നതില്‍ നിന്ന് അവരെ തടയുന്നു. ഇത്തരം ചിന്തകള്‍ ഒഴിവാക്കാന്‍ സ്വയം ക്ഷമിക്കുകയും കഴിഞ്ഞുപോയ കാലങ്ങള്‍ ഓരോ അനുഭവങ്ങളായി കാണാന്‍ ശ്രമിക്കുകയും ചെയ്യുക.

നിങ്ങളെത്തന്നെ താരതമ്യം ചെയ്യുക

മറ്റുള്ളവരുടെ വിജയം കണ്ട് അസൂയപ്പെടുകയോ സ്വയം തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് വിചാരിക്കുകയോ ചെയ്താല്‍ ഒരിക്കലും വിജയിക്കാന്‍ സാധിക്കില്ല. ഓരോരുത്തരും ഓരോ വ്യക്തികളാണ്. താരതമ്യം ചെയ്യുന്നതിനുപകരം, സ്വയം മെച്ചപ്പെടുത്തുന്നതിലും നിങ്ങള്‍ക്ക് കിട്ടിയ ചെറിയ വിജയങ്ങളില്‍ സന്തോഷിക്കാനും പഠിക്കുക.

അച്ചടക്കമില്ലായ്മ

വിജയത്തിന് കഠിനാധ്വാനവും സ്ഥിരതയും ആവശ്യമാണ്. ജീവിതത്തില്‍ അച്ചടക്കം പാലിച്ചില്ലെങ്കില്‍ ലക്ഷ്യങ്ങളില്‍ എത്താന്‍ പാടുപെടും. നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെയും, ഒരു ദിനചര്യ പിന്തുടരുന്നതിലൂടെയും, പ്രതിസന്ധികള്‍ ഉള്ളപ്പോള്‍ പോലും അത് പിന്തുടരുകയും ചെയ്താല്‍ ജീവിതവിജയം നേടാം.

മാറ്റത്തെക്കുറിച്ചുള്ള ഭയം

ജീവിതത്തില്‍ നമുക്കുണ്ടാകുന്ന മാറ്റം ചിലപ്പോള്‍ ഭയാനകമായിരിക്കാം. ഒരിക്കലും വിചാരിക്കാത്ത ഒന്നിനെയായിരിക്കും നേരിടേണ്ടി വരിക. പക്ഷേ വളര്‍ച്ചയ്ക്ക് അത് ആവശ്യമാണ്. മാറ്റത്തെ ഭയപ്പെടുന്ന ആളുകള്‍ പലപ്പോഴും പുതിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു. ഈ കെണി ഒഴിവാക്കാന്‍, മാറ്റം ജീവിതത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കുകയും പുതിയ കാര്യങ്ങളോട് പൊരുത്തപ്പെടാന്‍ ശീലിക്കുകയും ചെയ്യുക.

വളരെ വേഗം ഉപേക്ഷിക്കല്‍

ചില കാര്യങ്ങളിലെ ബുദ്ധിമുട്ടുകള്‍ പലരും ജോലി ഉപേക്ഷിക്കാന്‍ വരെ കാരണമാകുന്നു. വിജയത്തിന് സമയവും പരിശ്രമവും ക്ഷമയും ആവശ്യമാണ്. ഉപേക്ഷിക്കുന്നതിനുപകരം, സ്വസ്ഥതയോടെ പുതിയ പ്ലാനുകള്‍ ഉണ്ടാക്കുക, നിങ്ങളുടെ സ്വപ്നങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുക.

Content Highlights :Only by giving up these things will you be saved in life

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us