
മിക്കവീടുകളിലും വിളിക്കാതെ വരുന്ന അതിഥികളാണ് പാറ്റകള്‍. പറന്നും നടന്നുമൊക്കെ അവയങ്ങനെ വിഹരിക്കും. പാത്രങ്ങളുടെ ഇടയിലും ധാന്യപൊടികളുടെ പാത്രം തുറക്കുമ്പോഴും ഭക്ഷണ വസ്തുക്കളുടെ മുകളിലും ഒക്കെ പാറ്റകളെ കാണുമ്പോള്‍ ശെടാ ഇവയെ എങ്ങനെ ഓടിച്ചുവിടാം എന്ന് ചിന്തിക്കാത്തവരുണ്ടാവില്ല.
വേനല്‍ക്കാലത്തും മഴക്കാലത്തുമാണ് പാറ്റകളുടെ ശല്യം അധികമായി ഉളളത്. ഇവയെ തുരത്താന്‍ വിപണിയില്‍ ധാരാളം കീടനാശിനികള്‍ ഉണ്ടെങ്കിലും അവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണ്. പക്ഷേ വീട്ടില്‍ത്തന്നെ ഇതിനുള്ള പരിഹാര മാര്‍ഗ്ഗമുണ്ട്. അവ എന്താണെന്ന് നോക്കാം.
പാറ്റകളെ തുരത്താനുള്ള ഈ മിശ്രിതം തയ്യാറാക്കാന്‍ വെറും മൂന്ന് ചേരുവകള്‍ മാത്രമേ ആവശ്യമുളളൂ. മൂന്ന് ഫിനൈല്‍ ഗുളികകള്‍, കുറച്ച് വെളളം, ഒരു സ്പൂണ്‍ ഡറ്റോള്‍. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആദ്യം ഫിനൈല്‍ ഗുളികകള്‍ പൊടിച്ച് നേര്‍ത്ത പൊടിയാക്കി മാറ്റുക. പിന്നീട് ഈ പൊടി വെള്ളത്തിലും ഒരു സ്പൂണ്‍ ഡറ്റോളിലും കലര്‍ത്തി ലായനി തയ്യാറാക്കുക. ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലില്‍ നിറച്ച് പാറ്റകളെ കാണുന്നയിടത്തൊക്കെ സ്‌പ്രേ ചെയ്യുക. ഇത് പാറ്റകളെ ഒഴിവാക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗമാണ്. ഇത്രയും ചിലവ് കുറഞ്ഞ മാര്‍ഗ്ഗമായതുകൊണ്ടുതന്നെ അടുത്തതവണ പാറ്റയുടെ ശല്യം നേരിടുമ്പോള്‍ ഈ ലളിതമായ മാര്‍ഗ്ഗം പരീക്ഷിച്ചു നോക്കൂ.
Content Highlights :You can get rid of cockroaches with just three things you have at home, without using harmful chemicals