
കേരളലോട്ടറിയില്‍ വരാന്‍ പോകുന്നത് വലിയമാറ്റങ്ങളാണ്. ലോട്ടറികളുടെ പേരുകള്‍ മാറ്റുന്നത് മുതല്‍ സമ്മാനങ്ങളില്‍ വരെയാണ് മാറ്റങ്ങള്‍ വരാന്‍ പോകുന്നത്. അക്ഷയ, വിന്‍ വിന്‍, ഫിഫിറ്റി ഫിഫ്റ്റി, നിര്‍മ്മല്‍ എന്നീ ലോട്ടറികളുടെ പേരുകളാണ് മാറാന്‍ പോകുന്നത്. ഈ പേരുകള്‍ക്ക് പകരം സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവര്‍ണകേരളം എന്നീ പേരുകളായിരിക്കും നല്‍കുക. സമ്മാനങ്ങളിലുമുണ്ട് മാറ്റങ്ങള്‍.
ഇനി മുതല്‍ ഇപ്പറഞ്ഞ ടിക്കറുകള്‍ക്കെല്ലാം ഒന്നാം സമ്മാനമായി ലഭിക്കാന്‍ പോകുന്നത് ഒരു കോടി രൂപയാണ്. 100 രൂപയായിരുന്ന മിനിമം സമ്മാനത്തുക 50 ആയി കുറയും. രണ്ടാം സമ്മാനം മുന്‍പ് പത്ത് ലക്ഷം വരെയായിരുന്നു. ഇത് 50 ലക്ഷമായി ഉയര്‍ത്തും. മൂന്നാം സമ്മാനം അഞ്ച് മുതല്‍ 25 ലക്ഷം രൂപവരെയാക്കും. മുന്‍പ് ഒരു ലക്ഷമായിരുന്നു തുക. ടിക്കറ്റ് വിലയിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. 40 രൂപയില്‍ നിന്ന് വില 50 ആക്കി ഉയര്‍ത്തും. സമ്മാന ഇനത്തില്‍ ആകെ 24.12 കോടി രൂപ വിതരണം ചെയ്യും. മൂന്നാം സമ്മാനം വരെ ഒന്ന് വീതവും, നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 12 പേര്‍ക്കും നല്‍കും. നിലവില്‍ പ്രതിദിനം 1.08 കോടി ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്.
കൂടാതെ ലോവര്‍ ടയര്‍ അവാര്‍ഡുകള്‍ക്കുള്ള സമ്മാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് 1,000 സമ്മാനത്തിന് 36 നറുക്കെടുപ്പുകള്‍ ഉണ്ടാകും, ആകെ 38,880 പേര്‍ക്ക് ഇത് പ്രയോജനപ്പെടും. മുന്‍പ് ഈ സമ്മാനത്തിന് 24 മുതല്‍ 26 വരെ നറുക്കെടുപ്പുകള്‍ ഉണ്ടായിരുന്നു. 500 സമ്മാനങ്ങള്‍ക്കുള്ള നറുക്കെടുപ്പുകളുടെ എണ്ണം 72 ല്‍നിന്ന് 96 ആയി വര്‍ദ്ധിക്കും. 100 രൂപയുടെ സമ്മാന നറുക്കെടുപ്പ് 124 ല്‍ നിന്ന് 204 ആയി ഉയരും. ഇതിലൂടെ 2,20,320 വിജയികളാകും. ഈ സംവിധാനത്തില്‍ പുതുതായി, 50 രൂപയുടെ സമ്മാനത്തിന് 252 നറുക്കെടുപ്പുകള്‍ ഉണ്ടാകും. ഇത് 2,72,160 പേര്‍ക്ക് പ്രയോജനപ്പെടും.
Content Highlights : Big changes are coming to the Kerala Lottery. From changing the names of the lotteries to the prizes, there will be changes