
ഭക്ഷണം വിശപ്പടക്കാനും രുചി ആസ്വദിക്കാനും മാത്രമല്ല എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പാട്ടു പാടുന്ന ഒരു സംഗീത ബാന്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്. പച്ചക്കറികള്‍ ഉപയോഗിച്ച് സംഗീതം സൃഷ്ടിക്കുന്ന ലോകത്തിലെ ഏക ബാന്‍ഡാണ് ലണ്ടന്‍ വെജിറ്റബിള്‍ ഓര്‍ക്കസ്ട്ര (LVO).
അടുത്തിടെ വിന്‍ഡ്സര്‍ കാസിലിനു പുറത്ത് ചാള്‍സ് രാജാവ് ആതിഥേയത്വം വഹിച്ച ഒരു സ്വീകരണ പരിപാടിയുടെ ഭാഗമായി LVO അംഗങ്ങള്‍ നടത്തിയ സംഗീത പരിപാടിയുടെ ഒരു വീഡിയോ പങ്കിട്ടിരുന്നു. ആ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഈ ക്ലിപ്പില്‍ ഒരു സ്ത്രീയും 3 പുരുഷന്മാരും അടങ്ങുന്ന LVO അംഗങ്ങളാണ് വീഡിയോയില്‍ ഗാനം ആലപിക്കുന്നത്. കാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികള്‍ ഉഫയോഗിച്ചാണ് ഇവര്‍ ഗാനം ആലപിക്കുന്നത്. 'ക്വാര്‍ട്ടറ്റ് ലെറ്റ് ഇറ്റ് ബി' എന്ന ഗാനമാണ് ഇവര്‍ പ്ലേ ചെയ്യുന്നത്. 1970-ലെ ഈ ഐക്കണിക് ട്രാക്ക് നിര്‍മ്മിച്ചത് പ്രശസ്ത ഇംഗ്ലീഷ് റോക്ക് ബാന്‍ഡായ ദി ബീറ്റില്‍സാണ്, ജോണ്‍ ലെനന്‍, പോള്‍ മക്കാര്‍ട്ട്നി, ജോര്‍ജ്ജ് ഹാരിസണ്‍, റിംഗോ സ്റ്റാര്‍ എന്നിവരായിരുന്നു ഈ ബാന്‍ഡിലുണ്ടായിരുന്നത്.
ഈ വീഡിയോയുടെ താഴെ നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. വളരെ മനോഹരമായ സംഗീതമെന്നാണ് മിക്ക കമന്റുകളും. ഇത് വളരെ അത്ഭുതമെന്ന് പറയുന്ന കമന്റുകളും കാണാന്‍ സാധിക്കും.
Content Highlights: Internet Reacts To Band Playing A Beatles Track With Vegetables