ക്യാപ്റ്റന്‍ കൂള്‍ പറയുന്നു ' അതേ തെറ്റുകള്‍ വരുത്താതിരിക്കുക,ചെയ്തത് കഴിഞ്ഞു'

തന്റെ ജീവിത വിജയത്തിന്റെ രഹസ്യം പങ്കുവയ്ക്കുകയാണ് എംഎസ് ധോണി

dot image

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് എം എസ് ധോണി. ഏതൊരു ക്രിക്കറ്റ് ആരാധകന്റെയും മനസില്‍ ക്യാപ്റ്റന്‍ കൂളിനുള്ള സ്ഥാനം അത്ര വലുതാണ്. 2004 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച എംഎസ് ധോണി എന്ന മഹേന്ദ്രസിംഗ് ധോണി വളരെ പെട്ടെന്ന് ക്രിക്കറ്റ് ലോകത്തെ കീഴടക്കി. ആരാധകരുടെ പ്രിയങ്കരനായി മാറിയ ധോണി 2007 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു.

പിന്നീടങ്ങോട്ട് തന്റെ കരിയറിലെ മികച്ച വര്‍ഷങ്ങളുമായിട്ടാണ് ധോണി മുന്നോട്ട് പോയത്. പത്മശ്രീ, പത്മഭൂഷന്‍, മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന അവാര്‍ഡ് എന്നിവയെല്ലാം സ്വന്തമാക്കിയ എംഎസ് ധോണി പലര്‍ക്കും പ്രചോദനമാണ്. പ്രത്യേകിച്ച് സമ്മര്‍ദ്ദ ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ ശാന്തവും ലളിതവുമായ സ്വഭാവം എല്ലാവരേയും ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളില്‍നിന്ന് ഉള്‍ക്കൊണ്ട പല കാര്യങ്ങളും തന്നെ ഇഷ്ടപ്പെടുന്നവര്‍ക്കായി പങ്കുവച്ചിട്ടുമുണ്ട്.

എംഎസ് ധോണി പറയുന്നത് കേള്‍ക്കൂ

ജീവിതത്തില്‍ വലിയ സ്വപ്‌നങ്ങള്‍ കാണുന്നതിനെക്കുറിച്ച് ധോണി പറയുന്നത് ഇങ്ങനെയാണ്- ' ഒരു സ്വപ്‌നം ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വയം മുന്നോട്ട് പോകാന്‍ കഴിയില്ല. ലക്ഷ്യം എന്താണെന്ന് നിങ്ങള്‍ അറിയുകയുമില്ല'

  • ' ഫലത്തേക്കാള്‍ പ്രധാനമാണ് നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍, ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധാലുവാണെങ്കില്‍ ചെയ്യുന്നതിനുളള ഫലം നിങ്ങള്‍ക്ക് ലഭിക്കും'
  • നല്ല വ്യക്തിബന്ധങ്ങള്‍ നേടുന്നതിനെക്കുറിച്ച് ധോണി പറയുന്നത് ഇങ്ങനെയാണ്. ' എനിക്ക് സെഞ്ച്വറികള്‍ നേടുന്നതിനേക്കാള്‍ പ്രധാനം നല്ല ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക എന്നതാണ്. നല്ല ബന്ധങ്ങള്‍ നേടിയാല്‍ നിങ്ങള്‍ക്കും സെഞ്ച്വറികള്‍ ലഭിക്കും'
  • ' നിങ്ങള്‍ സ്വയം വിലമതിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ ലോകം നിങ്ങളെ വിലമതിക്കാന്‍ തുടങ്ങും '
  • ' ആളുകള്‍ ഒരു നല്ല ക്രിക്കറ്റ് കളിക്കാരനായിട്ടല്ല മറിച്ച് നല്ല ഒരു വ്യക്തിയായിട്ട് എന്നെ ഓര്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'
  • ' ദര്‍ശനത്തെ യാഥാര്‍ത്ഥ്യത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുളള കഴിവാണ് നേതൃത്വം'
  • ' തെറ്റുകളില്‍ നിന്ന് പഠിക്കണം, പഠിക്കേണ്ടത് പ്രധാനമാണ്,അതേ തെറ്റുകള്‍ വീണ്ടും വരുത്താതിരിക്കുക. ചെയ്തത് ചെയ്തുകഴിഞ്ഞു'
  • ജീവിതത്തിലെ വിജയത്തെക്കുറിച്ച് ധോണി പറയുന്നത് കേള്‍ക്കൂ ' കളത്തില്‍ 100 ശതമാനത്തിലധികം നല്‍കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു. വലിയ പ്രതിബദ്ധത ഉണ്ടെങ്കില്‍ ഫലത്തെക്കുറിച്ച് ഞാന്‍ വിഷമിക്കാറില്ല'

Content Highlights :MS Dhoni shares the secret to his success in life

dot image
To advertise here,contact us
dot image