റിലേഷന്‍ഷിപ്പില്‍ ഹാപ്പിയാണോ? ഭാരം കൂടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍

ശരീരം വളരെ റിലാക്‌സ്ഡ് ആയ അവസ്ഥയിലേക്കെത്തും. ഈ സമയത്ത് മെറ്റബോളിസം കുറയാനും വിശപ്പ് വര്‍ധിക്കാനും സാധ്യത കൂടുതലാണ്.

dot image

റിലേഷന്‍ഷിപ്പിലായിരിക്കുമ്പോള്‍ എന്താണ് സ്ത്രീകള്‍ വണ്ണം വയ്ക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് ശാസ്ത്രീയമായ ചില കാരണങ്ങളുണ്ട്. പങ്കാളിയുമായി സന്തോഷത്തോടെയുള്ള ഒരു ജീവിതമാണ് നയിക്കുന്നതെങ്കില്‍ സ്ത്രീകളില്‍ കോര്‍ട്ടിസോള്‍ അതായത് സ്‌ട്രെസ് ഹോര്‍മോണിന്റെ ഉല്പാദനം കുറയും. എന്നാല്‍ ഓക്‌സിടോസിന്‍, സെറോടോനിന്‍ എന്നിവ വര്‍ധിക്കും. സ്വഭാവികമായും ശരീരം വളരെ റിലാക്‌സ്ഡ് ആയ അവസ്ഥയിലേക്കെത്തും. ഈ സമയത്ത് മെറ്റബോളിസം കുറയാനും വിശപ്പ് വര്‍ധിക്കാനും സാധ്യത കൂടുതലാണ്. ആരോഗ്യവുമായി ബന്ധപ്പെട്ട ടിപ്പുകള്‍ പങ്കുവയ്ക്കുന്ന ഡോക്ടര്‍ കേറ്റ് നൊവായയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവച്ചത്.

ഒരു റിലേഷന്‍ഷിപ്പിലായിരിക്കെ സ്ത്രീകളുടെ ഭാരം കുറയുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോളൂ അവര്‍ ഒട്ടും ആരോഗ്യകരമായ ഒരു ബന്ധത്തിലല്ല ഉള്ളതെന്നും കേറ്റ് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ കേറ്റിന്റെ പോസ്റ്റിനെ വിമര്‍ശിക്കുന്നവരും കുറവല്ല. നേര്‍വിപരീതമാണ് സംഭവിക്കാറുള്ളതെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.

എന്നാല്‍ ആരോഗ്യകരമായ ഒരു ബന്ധത്തിലിരിക്കെ ഭാരം വര്‍ധിക്കുന്നത് യഥാര്‍ഥ്യം തന്നെയാണെന്ന് ഫിറ്റ്‌നെസ് വിദഗ്ധനായ കുശാല്‍ പാല്‍ സിങ് പറയുന്നു. എന്നാല്‍ വ്യക്തികളുടെ ശാരീരികാവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഇത് വ്യത്യാസപ്പെടുമെന്നും അദ്ദേഹം പറയുന്നു. സന്തോഷവും സമാധാനവുമുള്ള ബന്ധത്തിലുള്ള ദമ്പതികള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇവര്‍ ജീവിതം ആസ്വദിക്കാനായി സമയം മാറ്റിവയ്ക്കുന്നതിനാല്‍ വ്യായാമം ചെയ്യുന്നതിനും സാധ്യതകള്‍ കുറവാണ്. ഒരു ബന്ധത്തില്‍ വളരെയധികം സന്തുഷ്ടരാണെങ്കില്‍ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പലരും ആകുലപ്പെടില്ല. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഡയറ്റിനെ കുറിച്ചും പലരും ചിന്തിക്കണമെന്നില്ല.

Content Highlights: Does being in a happy relationship really make you gain weight?

dot image
To advertise here,contact us
dot image