കല്യാണസാരി, സ്വര്‍ണ ബിസ്‌കറ്റ്, വിഗ്, 25 കിലോ നെയ്.. ഊബറില്‍ യാത്രക്കാര്‍ മറന്നുവച്ചത്

2024ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ മറന്നുവച്ച ദിവസങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

dot image

രുപാട് റെഫറന്‍സ് നോക്കി, കടകള്‍ കയറിയിറങ്ങി ഒടുവില്‍ ഇഷ്ടപ്പെട്ട വിവാഹ വസ്ത്രം നല്ല വിലകൊടുത്തു വാങ്ങി അവസാനം അത് കാറില്‍ മറന്നുവച്ചാലെങ്ങനെയിരിക്കും. പോട്ടെ, ഒരു സ്വര്‍ണ ബിസ്‌കറ്റ് തന്നെ കാറില്‍ മറന്നുവച്ചാലോ? 2024ല്‍ ഊബര്‍ യാത്രികര്‍ കാറില്‍ മറന്നുവച്ചത് ഇതൊക്കെയാണ്.

ബാഗുകള്‍, പഴ്‌സ്, കീ, കണ്ണട, ഇയര്‍ഫോണ്‍ എന്നിവയെല്ലാം കാറില്‍ മറന്നുവക്കുന്നത് പതിവാണ്. എന്നാല്‍ ചിലരുടെ മറവി അപാരമാണ്. ഊബറിന്റെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം ചില യാത്രക്കാര്‍ കാറില്‍ മറന്നുവച്ച സാധനങ്ങള്‍ ഏതാണെന്നറിഞ്ഞാല്‍ അറിയാതെ ചിരിച്ചുപോകും. വീല്‍ചെയര്‍, 25 കിലോ നെയ്, ഹോമകുണ്ഡം, വിവാഹസാരി, സ്വര്‍ണബിസ്‌കറ്റ് അങ്ങനെ പോകുന്നു ആ പട്ടിക.

തെരുവില്‍ നിന്ന് ഓട്ടം വിളിച്ചുകയറുന്ന വാഹനങ്ങളില്‍ ഈ വസ്തുക്കള്‍ വച്ചുമറന്നാല്‍ തിരിച്ചുകിട്ടുന്നതിനെ പറ്റി ചിന്തിക്കുകയേ വേണ്ട. എന്നാല്‍ ഊബര്‍ പോലുള്ള സര്‍വീസുകള്‍ യാത്രക്കിടയില്‍ മറന്നുവച്ചതോ നഷ്ടപ്പെട്ടതോ തിരയുന്നതിനുള്ള ഒരു ഒപ്ഷന്‍ തങ്ങളുടെ ആപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.

2024ലെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ മറവിക്കാരുള്ളത് മുംബൈ നഗരത്തിലാണ്. അടുത്തത് ഡല്‍ഹിയിലും. ബെംഗളുരു പട്ടികയില്‍ നാലാംസ്ഥാനത്തുണ്ട്. എന്നാല്‍ അപാരഓര്‍മശക്തിയുള്ളവരാണ് ഹൈദരാബാദുകാര്‍. മറന്നുവച്ച സംഭവങ്ങള്‍ വിരലില്‍ എണ്ണാവുന്നത് മാത്രമാണ്. ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ മറവി സംഭവിക്കുന്ന ദിവസവും ഊബര്‍ കണ്ടെത്തിയിട്ടുണ്ട്.ശനിയാഴ്ചകളിലും വൈകുന്നേരങ്ങളിലുമാണത്രേ യാത്രക്കാര്‍ കൂടുതലായി സാധനങ്ങള്‍ കാറില്‍ മറന്നുവയ്ക്കാറുള്ളത്. ഫെസ്റ്റിവല്‍ ദിവസങ്ങളും പിന്നിലല്ല.

2024ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ മറന്നുവച്ച ദിവസങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഓഗസ്റ്റ് 3(ശിവരാത്രി), സെപ്റ്റംബര്‍ 28(ശനിയാഴ്ച), മെയ് 10(അക്ഷയതൃതീയ) എന്നീ ദിവസങ്ങളിലാണ്ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ വാഹനങ്ങളില്‍ നിന്ന് ലഭിച്ചത്.

ബാഗ്, ഫോണ്‍, ഇയര്‍ഫോണ്‍, വാലറ്റ്, കണ്ണട, കീ, ലാപ്‌ടോപ്, വാട്ടര്‍ ബോട്ടില്‍, പാസ്‌പോര്‍ട്ട് എന്നിവയാണ് ആളുകള്‍ സ്ഥിരം മറന്നുവയ്ക്കുന്ന വസ്തുക്കള്‍. എന്നാല്‍ ഹെയര്‍ വിഗും ഓടക്കുഴലും ഗ്യാസ് ബര്‍ണര്‍ സ്റ്റൗവും ടെലസ്‌കോപും അള്‍ട്രാസോണിക് ഡോഗ് ബാര്‍ക് കണ്‍ട്രോണ്‍ ഡിവൈസും മറന്നുവച്ചവരുണ്ട്.

Content Highlights: Gold biscuit to wedding saree, bizarre things Indians left behind in Uber cabs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us