നാലുമണിക്കൂര്‍ വിമാനയാത്ര, നിത്യവും 18,000 രൂപ ചെലവ്; തിരക്കിനിടയിലും പഠനം മുടക്കാന്‍ ഈ ഗായിക തയ്യാറല്ല

ടോക്കിയോയില്‍ താമസിക്കുന്ന യുസുകി 1000 കിലോമീറ്റര്‍ ദൂരെയുള്ള ഫുകുഓകയിലെ കോളജിലേക്ക് നിത്യവും 18,000 രൂപ മുടക്കിയാണ് യുസുകി പോയിവരുന്നത്.

dot image

ചെറിയപ്രായത്തില്‍ നിനച്ചിരിക്കാതെ സിനിമയിലോ, പിന്നണിഗാനരംഗത്തോ അവസരം ലഭിക്കുക.. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വിജയം സ്വന്തമാക്കാനാകുക..ഇത്തരത്തില്‍ തിരക്കേറി മറ്റൊന്നിനും സമയം തികയുന്നില്ലെന്ന് വരുമ്പോള്‍ പഠനം കോംപ്രമൈസ് ചെയ്യുന്നവരാണ് പലരും. എന്നാല്‍ തിരക്കേറിയ സംഗീത യാത്രയിലും പഠനം മുടക്കാന്‍ ജാപ്പനീസ് ഗായിക യുസുകി നകാഷിമ തയ്യാറല്ല. അതുകൊണ്ടുതന്നെ ടോക്കിയോയില്‍ താമസിക്കുന്ന യുസുകി 1000 കിലോമീറ്റര്‍ ദൂരെയുള്ള ഫുകുഓകയിലെ കോളജിലേക്ക് നിത്യവും 18,000 രൂപ മുടക്കിയാണ് യുസുകി പോയിവരുന്നത്.

അഞ്ചുമണിയോടെ യുസുകിയുടെ ഒരു ദിവസം ആരംഭിക്കും. തുടര്‍ന്ന് പ്രഭാതകൃത്യങ്ങളെല്ലാം നിര്‍വഹിച്ച് രണ്ടുമണിക്കൂര്‍ യാത്ര ചെയ്ത് കോളേജിലേക്ക്..നിത്യവും ഫ്‌ളൈറ്റിലാണ് കോളേജിലേക്ക് യുസുകി പോയിവരുന്നത്. 9.30 ആകുമ്പോള്‍ കീറ്റക്യുഷൂ വിമാനത്താവനളത്തിലെത്തും. തുടര്‍ന്ന് ഫുകുഓകയിലുള്ള സര്‍വകലാശാലയിലേക്ക് ടാക്‌സിയിലോ ബസിലോ യാത്ര തിരിക്കും. ഏകദേശം 15,000യെന് അതായത് 18,000 ഇന്ത്യന്‍ രൂപയാണ് ഒരു ദിവസത്തെ യാത്രാചെലവ്.

പഠനശേഷം വീട്ടില്‍ തിരിച്ചെത്തിയാല്‍ വൈകുന്നേരങ്ങള്‍ സംഗീത-നൃത്ത പരിശീലങ്ങള്‍ക്കുള്ളതാണ്. കഴിഞ്ഞ നാലുവര്‍ഷമായി യുസുകിയുടെ ദിവസങ്ങള്‍ ഇങ്ങനെയാണ്. തന്റെ പേഴ്‌സണല്‍ യുട്യൂബ് വ്‌ളോഗിലാണ് തന്റെ ദിനചര്യകള്‍ യുസുകി വിവരിച്ചത്.ബിരുദം നേടാന്‍ ഇനി കുറച്ചുസമയം മാത്രമേയുള്ളൂ. അതുകൊണ്ടാണ് തന്റെ ജീവിതത്തെ കുറിച്ച് പൊതുവിടത്തില്‍ സംസാരിക്കാന്‍ തയ്യാറായതെന്ന് അവര്‍ പറയുന്നു. ഉപരിപഠനത്തെ കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങളും അവര്‍ വിവരിക്കുന്നുണ്ട്.

ജപ്പാനിലെ ജനപ്രിയ ഗായികയാണ് യുസുകി നകാഷിമ. സകുരാസക46 എന്ന ഗേള്‍ഗ്രൂപ്പിലെ അംഗമാണ് യുസുകി.

Content Highlights: Passion Takes Flight: Japanese singer flies 4 hours daily to attend college, spends Rs 18,000

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us