കുടിക്കുന്നതിനു പകരം ബിയറില്‍ കുളിച്ചുനോക്കൂ; ബിയര്‍ ബാത്തിന്റെ ഗുണങ്ങള്‍ ചില്ലറയല്ല

ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ കഴിവുള്ളതാണ് ബിയര്‍.

dot image

ഈയിടെയായി വയര്‍ നന്നായി ചാടുന്നുണ്ടല്ലോ..ബിയര്‍ കുടിക്കുന്നത് അല്പം കൂടിയിട്ടുണ്ടെന്ന് തോന്നുന്നു..സൗഹൃദസദസ്സുകളില്‍ വയറില്‍ തട്ടി പറയുന്ന അമ്മാവന്‍ വൈബുകാരെ കണ്ടിട്ടില്ലേ.. എന്നാലിതാ ബിയറിന്റെ ഗുണങ്ങള്‍ വിവരിക്കുകയാണ് ഡോക്ടര്‍ സ്വപ്‌ന പ്രിയ. ചര്‍മം പുനരുജ്ജീവിപ്പിക്കാന്‍ ബിയര്‍ അത്യുത്തമമാണെന്നാണ് കെയര്‍ ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജിസ്റ്റായ ഇവര്‍ പറയുന്നത്. പക്ഷെ ബിയര്‍ കുടിക്കരുത് പകരം ബിയറില്‍ കുളിക്കണം.

ബിയര്‍ ബാത്ത് ചര്‍മത്തിന് നിരവധി ഗുണഫലങ്ങളാണത്രേ ഉണ്ടാക്കുക. ബിയറില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ചേരുവകളാണ് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക. ബിയറില്‍ അടങ്ങിയിരിക്കുന്ന ഹോപ്‌സ്(hops)ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് എന്നീ ഗുണഗണങ്ങള്‍ ഉള്ളതാണ്. ബിയറില്‍ അടങ്ങിയിരിക്കുന്ന യീസ്റ്റില്‍ വിറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ മൃദുവാക്കാന്‍ സഹായിക്കും.

ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ കഴിവുള്ളതാണ് ബിയര്‍. ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുക്കുന്നതിനും സന്ധിവേദനകള്‍ കുറയ്ക്കുന്നതിനും ശരീരത്തില്‍ സുഖം പ്രദാനം ചെയ്യുന്നതിനും ബിയര്‍ ബാത്ത് സഹായിക്കും.

ഹോപ്‌സ് പ്ലാന്റ്, യീസ്റ്റ് എന്നിവയ്ക്ക് പുറമേ പോളിഫിനോള്‍സ് എന്ന ആന്റിഓക്‌സിഡന്റ്‌സും ബിയറില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളുടെ ഡാമേജ് തടയാന്‍ കഴിവുള്ളവയാണ് ഇവ. ബിയര്‍ ബാത്ത് ചര്‍മസംരക്ഷണത്തിന് മാത്രമല്ല സമ്മര്‍ദം കുറയ്ക്കുന്നതിനും റിലാക്‌സ് ചെയ്യുന്നതിനും സഹായിക്കും.

Content Highlights: The Beer Prescription: Bathe, Don't Drink

dot image
To advertise here,contact us
dot image