ബ്രേക്കപ്പായാലും വീണ്ടും ഒന്നിക്കാനുള്ള തോന്നലിന് പിന്നില്‍ എന്തായിരിക്കും?

നേരത്തേ ഡേറ്റിങ്ങിലുണ്ടായ പ്രശ്‌നങ്ങള്‍ പുതിയ ബന്ധത്തിലുണ്ടാകുമോ എന്ന ഭയം കാരണം പുതിയ ആളുമായി അടുക്കാന്‍ ഭയം തോന്നും.

dot image

ന്തുകൊണ്ടാണ് ബ്രേക്കപ്പ് ആയിട്ടും വീണ്ടും ഒന്നിക്കുന്നത്? ഒന്നിച്ചുണ്ടായിരുന്ന സമയത്തെ മനോഹരമായ ഓര്‍മകള്‍, കംഫര്‍ട്ട്, ചിലപ്പോള്‍ ഇത്തവണ എല്ലാം ശരിയാകും എന്ന തോന്നല്‍ തുടങ്ങി ബ്രേക്കപ്പ് ആയവര്‍ വീണ്ടും ഒന്നിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്. അക്കാരണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയണ്ടേ?

പരിചയമില്ലാത്തവരോട് അടുക്കാനുള്ള മടിയാണ് അതിലൊന്ന്. നേരത്തേ ഡേറ്റിങ്ങിലുണ്ടായ പ്രശ്‌നങ്ങള്‍ പുതിയ ബന്ധത്തിലുണ്ടാകുമോ എന്ന ഭയം കാരണം പുതിയ ആളുമായി അടുക്കാന്‍ ഭയം തോന്നും. ഒരിക്കല്‍ അറിയാവുന്ന ആളാണെങ്കില്‍ ബ്രേക്കപ്പ് സമയത്ത് രണ്ടുകൂട്ടര്‍ക്കും പ്രശ്‌നങ്ങള്‍ മനസിലായതാണ് അതുകൊണ്ട് വീണ്ടും അടുക്കുമ്പോള്‍ ആ പ്രശ്‌നങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ ശ്രമിച്ചേക്കുമെന്ന വിശ്വാസം ഇതിന് പിന്നിലുണ്ട്.

മറ്റൊന്ന് വൈകാരികമായ അടുപ്പമാണ്. വൈകാരികമായി അടുത്തുകഴിഞ്ഞാല്‍ അയാള്‍ക്ക് വേണ്ടി എന്തിനും ഏതിനും നിന്നുകഴിഞ്ഞാല്‍ എന്തുകാരണം കൊണ്ടാണെങ്കിലും വേര്‍പിരിഞ്ഞാലും നാമറിയാതെ ഒരു ബന്ധം അവിടെ നിലനില്‍ക്കുന്നുണ്ടാകും. ആ വൈകാരിക ചരട് വീണ്ടും ആ ബന്ധത്തിലേക്ക് നിങ്ങളെ ആനയിക്കും.

ആത്മാഭിമാനം ഇല്ലായ്മയാണ് പല സ്ത്രീകളേയും ബ്രേക്കപ്പിന് ശേഷം വീണ്ടും പഴയ ബന്ധത്തിലെത്തിക്കുന്നത്. കാരണം ഇതിനേക്കാള്‍ മികച്ചത് തങ്ങള്‍ക്ക് ലഭിക്കാനില്ല എന്ന തോന്നലില്‍ ആയിരിക്കും അവര്‍. അതിനാല്‍ ബ്രേക്കപ്പിലേക്ക് പോകും തോറും ആ ബന്ധത്തില്‍ കടിച്ചുതൂങ്ങാനായിരിക്കും അവരുടെ ശ്രമം.

തെറ്റായ പ്രതീക്ഷയില്‍ ജീവിക്കുന്നവരുണ്ട്. എന്നെങ്കിലും എപ്പോഴെങ്കിലും ഇതെല്ലാം മാറും എന്നായിരിക്കും അവരുടെ മനസ്സ് എല്ലായ്‌പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. എത്രത്തോളം വഴക്കുകൂടിയാലും അതുശീലമായിക്കഴിഞ്ഞാല്‍ പിന്നെ മടുപ്പുതോന്നില്ല എന്നുകേട്ടിട്ടില്ലേ. അതായത് ഉള്ള അവസ്ഥയുമായി അങ്ങ് താദാത്മ്യം പ്രാപിക്കുക. അങ്ങനെ ബന്ധം തുടരുന്നുവരുമുണ്ട്.

Content Highlights: Why You Keep Breaking Up – And Getting Back Together

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us