വിമാനയാത്രയോട് പേടിയോ? ആശങ്ക വേണ്ട, പരിഹാരവുമായി എയർപോർട്ടിൽ 'ലാമകൾ' ഉണ്ട്

വാഷിംഗ്ടണിലെ റിച്ച്ഫീൽഡിൽ സ്ഥിതി ചെയ്യുന്ന Mtn Peaks Therapy Llamas & Alpacas എന്ന നോൺപ്രോഫിറ്റിങ് സംരഭമാണ് പദ്ധതിക്ക് പിന്നിലുള്ളത്

dot image

വിമാനയാത്രകൾ ചെയ്യാൻ കടുത്ത ആശങ്കയുള്ള നിരവധി പേർ നമുക്കിടയിലുണ്ട്. ഇതിന് പുറമെ യാത്രകൾ പുറപ്പെടുമ്പോൾ മോശം മാനസികാവസ്ഥയുള്ള യാത്രക്കാരും കുറവല്ല. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള മാർഗവുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ പോർട്ട്‌ലാൻഡ് എയർപോർട്ട് അധികൃതർ.

എയർപോർട്ടിൽ എത്തുന്ന യാത്രക്കാരുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മൃഗങ്ങളെ ഉപയോഗിച്ചുള്ള തെറാപ്പിയാണ് എയർപോർട്ട് അധികൃതർ ഒരുക്കുന്നത്. എയർപോർട്ടിൽ സജ്ജീകരിച്ചിരിക്കുന്ന വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചിലവഴിച്ച് യാത്രകളിലെ ആശങ്കകൾ പരിഹരിക്കാനാവും. പ്രത്യേക പരിശീലനും ലഭിച്ച നായ്ക്കൾക്കും അൽപാക്കകൾക്കുമൊപ്പമുള്ള ലാമകളാണ് ഇപ്പോൾ പോർട്ട്‌ലാൻഡ് എയർപോർട്ടിൽ ശ്രദ്ധേയരാവുന്നത്.

വാഷിംഗ്ടണിലെ റിച്ച്ഫീൽഡിൽ സ്ഥിതി ചെയ്യുന്ന Mtn Peaks Therapy Llamas & Alpacas എന്ന നോൺപ്രോഫിറ്റിങ് സംരഭമാണ് പദ്ധതിക്ക് പിന്നിലുള്ളത്. 'ഐ ലവ് പിഡിഎക്‌സ്' എന്ന് എഴുതിയ തൂവല കഴുത്തിൽ കെട്ടിയ ലാമകളെ യാത്രകാർക്ക് ഓമനിക്കാനും കെട്ടിപിടിക്കാനും അവസരമുണ്ട്. ഇവർക്കൊപ്പം ഫോട്ടോകൾ എടുത്തും ആശങ്കകൾ കുറയ്ക്കാൻ സാധിക്കും.

വിമാനയാത്രകൾ ആരംഭിക്കുന്നതിന് മുമ്പ് യാത്രക്കാരുടെ ഉത്കണ്ഠകളും ആശങ്കകളും ഇതിലൂടെ കുറയ്ക്കാമെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാരായ ലാറി ഗ്രിഗറിയും ഷാനൻ ജോയിയും വിലയിരുത്തുന്നത്. പദ്ധതികൾക്ക് ആവശ്യമായ വളർത്തുമൃഗങ്ങളെ എയർപോർട്ടിൽ എത്തിക്കുന്നത് ഈ അമ്മയും മകളുമാണ്.

വിമാനത്താവളത്തിൽ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇതെന്നാണ് എയർപോർട്ട് വക്താവ് അലിസൺ ഫെറെ പറയുന്നത്. പദ്ധതി വിജയമാണെന്ന് യാത്രക്കാരുടെ മുഖങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുമെന്ന് അലിസൺ പറഞ്ഞു.

മൃഗങ്ങളെ ഇത്തരം തെറാപ്പികൾക്ക് ഉപയോഗിക്കുന്ന ആദ്യത്തെ എയർപോർട്ട് പക്ഷെ പോർട്ട്‌ലാൻഡ് അല്ല എന്നതാണ് സത്യം. സാൻ ഫ്രാൻസിസ്‌കോ ഇന്റർനാഷണൽ എയർപോർട്ടിലെ 'വാഗ് ബ്രിഗേഡ്' ലെ 14 വയസ്സുള്ള ഡ്യൂക്ക് പൂച്ചയാണ് ഇത്തരത്തിൽ യാത്രക്കാർക്ക് ആശ്വാസം നൽകുന്ന മൃഗങ്ങളിൽ പ്രമുഖൻ. പൈലറ്റിന്റെ തൊപ്പിയും ഷർട്ടിന്റെ കോളറും ധരിച്ച് എയർപോർട്ടിലൂടെ സഞ്ചരിക്കുന്ന ഡ്യൂക്ക് പൂച്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Content Highlights: Pet Llama Therapy ​in Airport for Reduce Passenger's Travel Anxiety

dot image
To advertise here,contact us
dot image