'ഇന്ത്യയിലെ ഏറ്റവും 'വൃത്തികെട്ട' നഗരം കൊല്‍ക്കത്ത'; യുവാവിൻ്റെ കുറിപ്പിനോട് പ്രതികരിച്ച് സോഷ്യല്‍ മീഡിയ

കൊൽക്കത്തയിലെ സീൽദാ, ബഡാ ബസാർ തുടങ്ങിയ സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചുകൊണ്ടാണ് യുവാവ് കൊൽക്കത്തയ്‌ക്കെതിരെ രംഗത്ത് എത്തിയത്

dot image

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട നഗരം ഏതാണ് ?, ഈ ചോദ്യത്തിന് ഒരോരുത്തർക്കും ഓരോ ഉത്തരങ്ങളായിരിക്കും. എന്നാൽ ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട നഗരം കൊൽക്കത്തയാണെന്ന ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഡിസൈനറായ ഡിഎസ് ബാലാജിയാണ് ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ നഗരം കൊൽക്കത്തയാണെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് പങ്കുവെച്ചത്. കൊൽക്കത്തയിലെ സീൽദാ, ബഡാ ബസാർ തുടങ്ങിയ സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചുകൊണ്ടാണ് ബാലാജി കൊൽക്കത്തയ്‌ക്കെതിരെ രംഗത്ത് എത്തിയത്.

മാലിന്യം നിറഞ്ഞതും തുറന്ന ഓടകളുള്ളതുമായ പ്രദേശങ്ങളാണ് കൊൽക്കത്തയിൽ കൂടുതലുമുള്ളതെന്നാണ് ബാലാജി പറയുന്നത്. 'ശരിക്കൊന്ന് ശ്വാസം എടുക്കാൻ പോലും' കൊൽക്കത്തയിൽ സാധിജക്കില്ലെന്നാണ് ബാലാജി പറയുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ താൻ ബുദ്ധിമുട്ടിയിരുന്നു. അതേസമയം നാട്ടുകാർ ഒരു ഓവ് ചാലിന് മുകളിൽ സ്ഥിതിചെയ്യുന്ന ഒരു കടയിൽ പ്രഭാതഭക്ഷണം ആസ്വദിക്കുകയായിരുന്നു എന്നും ബാലാജി എക്‌സിൽ കുറിച്ചു.

'കൊൽക്കത്ത - ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട നഗരം. അടുത്തിടെ പശ്ചിമ ബംഗാൾ തലസ്ഥാനം സന്ദർശിച്ചതിന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുന്നു. ഒരു ഇന്ത്യൻ നഗരത്തിൽ എനിക്കുണ്ടായ ഏറ്റവും വൃത്തിഹീനമായ അനുഭവം. ഈ കുറിപ്പ് പോസിറ്റീവായി എടുക്കാൻ അഭ്യർത്ഥിക്കുന്നു' എന്നു പറഞ്ഞുകൊണ്ടാണ് ബാലാജി എക്‌സിൽ തന്റെ കുറിപ്പ് ആരംഭിക്കുന്നത്.

'ഇത് പട്ടിണി കിടക്കുന്ന ആഫ്രിക്കൻ നഗരമല്ല, കൊൽക്കത്തയാണ്. തിരക്കേറിയ മെട്രോ സ്റ്റേഷൻ, സീൽദാ എന്ന് വിളിക്കുന്ന പ്രദേശം ബഡാ ബസാർ എന്ന മാർക്കറ്റ് ഏരിയ എല്ലായിടത്തും മൂത്രത്തിന്റെ ഗന്ധമാണ്. ശരിയായി ശ്വസിക്കാൻ പോലും കഴിയില്ല. പക്ഷെ നാട്ടുകാർ ഒരു കടയിൽ നിന്ന് പ്രഭാതഭക്ഷണം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്' എന്നുമായിരുന്നു ബാലാജി പറഞ്ഞത്.

' അടിസ്ഥാന സൗകര്യങ്ങൾ എത്ര മോശമാണെങ്കിലും ഇന്ത്യയിൽ മറ്റൊരിടത്തും ഞാൻ ഇതുപോലെയൊന്ന് കണ്ടിട്ടില്ല, ഞാൻ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ഇത് ഈ നഗരത്തിലെ ആളുകളുടെയും ശുചിത്വത്തിന്റെയും അഭാവം മാത്രമാണ്, ഇത് വളരെ സങ്കടകരമാണ്,' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കൊൽക്കത്തിയിൽ താമസിച്ചിരുന്ന സമയത്ത് തനിക്ക് മര്യാദയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും പറ്റിയിരുന്നില്ലെന്നും കഴിക്കുന്ന ഭക്ഷണം മലിനമായ നിലത്ത് ആയിരിക്കും സൂക്ഷിച്ചിട്ടുണ്ടാവുക, ആളുകൾ വെറുതെ വഴക്കുണ്ടാക്കുകയും അധിക്ഷേപിക്കുകയും തുപ്പുകയും ചെയ്യുന്നു. കൊൽക്കത്തയിൽ താമസിച്ച രണ്ട് ദിവസം ഞാൻ ശരിയായ ഭക്ഷണം കഴിച്ചില്ല,' എന്നും ബാലാജി പറഞ്ഞു. നഗരത്തിൽ കണ്ട കെട്ടിടങ്ങൾ ഒരു ഭൂകമ്പം ഉണ്ടായാൽ അതിനെ അതിജീവിക്കില്ലെന്നും ആളുകൾ നഗരത്തിൽ വെറുതെ ഹോണടിച്ച് തലവേദന ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ഇവിടെ യൂബറോ, റാപ്പിഡോയോ നമുക്ക് ബുക്ക് ചെയ്യാൻ സാധിക്കില്ല. കാരണം ലോക്കൽ ടാക്‌സി ഡ്രൈവർമാർ ഇവരെ മർദ്ദിക്കും തിരക്കുള്ള സ്ഥലങ്ങളിലേക്ക് പോകാൻ പലപ്പാഴും ഡ്രൈവർമാർ താൽപ്പര്യപ്പെടുന്നില്ല. ഇത് കൂടാതെ നിങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ അവർ ശ്രമിക്കും. നിങ്ങൾ അവരുടെ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ നിങ്ങളെ ഭീഷണിപ്പെടുത്തും എന്നും ബാലാജി ആരോപിച്ചു.

കാളിഘട്ട് ക്ഷേത്രത്തിൽ വെച്ചുണ്ടായ മോശം അനുഭവത്തെ കുറിച്ചും ബാലാജി ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. 60 ലക്ഷത്തിൽ അധികം പേരാണ് ബാലാജിയുടെ ട്വീറ്റ് കണ്ടിരിക്കുന്നത്. ബാലാജിയുടെ അഭിപ്രായത്തെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് ട്വിറ്ററിൽ എത്തുന്നത്, ബാലാജി പഴയ കൊൽക്കത്ത നഗരത്തിലാണ് പോയതെന്നും വിക്ടോറിയയിലുള്ള ന്യൂ ടൗണിൽ പോകാനുമാണ് ഒരു എക്‌സ് ഉപഭോക്താവ് കുറിച്ചത്.

അതേസമയം കൊൽക്കത്ത നല്ല സ്ഥലമാണെന്നും നഗരത്തിന്റെ ഏറ്റവും പഴയ ഭാഗത്ത് പോയാൽ ഇത്തരം മോശം കാഴ്ചകൾ കാണേണ്ടിവരുമെന്നും പുതിയ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാനും ചിലർ ബാലാജിയെ ഉപദേശിക്കുന്നുണ്ട്. അതേസമയം ബാലാജിയുടെ പരാമർശങ്ങളെ പിന്തുണച്ചും ചിലർ രംഗത്ത് എത്തിയിട്ടുണ്ട്,

Content Highlights: X User says Kolkata Is the Dirtiest City Of India and Netizens respond

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us