രാജസ്ഥാനിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് പുഷ്കർ മേള. വിശ്വാസങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും മിത്തുകളും എല്ലാം ചേർന്ന ഒരു ആഘോഷം. ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേളകളിൽ ഒന്നാണ് പുഷ്കർ മേള. ഇന്ത്യയിൽ നിന്ന് മാത്രമല്ല, ലോകത്തിന്‌റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പുഷ്കർ മേള കാണാൻ ആളുകൾ എത്തുന്നത്. മലയാളികൾ രാജസ്ഥാൻ സന്ദർശിക്കാൻ ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന സീസൺ കൂടിയാണിത്. ഒക്ടോബർ - നവംബർ മാസങ്ങളിലാണ് പ്രധാനമായും പുഷ്കർ മേള നടന്നുവരുന്നത്. രാജസ്ഥാനിലേക്ക് യാത്രക്ക് അനുയോജ്യമായ സമയം നവംബറിലാണ്. ഈ സമയത്ത് ചൂടിന് ഒരു ശമനം ഉണ്ടാകാറുണ്ട്.
ഈ വർഷത്തെ പുഷ്കർ മേള 2024 നവംബർ 9 മുതൽ 15 വരെയാണ്. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടാണ് പുഷ്കർ മേള നടക്കുന്നത്. കാർത്തിക ഏകാദശി മുതൽ പൗർണമി വരെ ഏഴു ദിവസമാണ് ഇത്തവണ പുഷ്കർ മേളയുള്ളത്. ആൺപെൺ വ്യത്യാസമില്ലാതെ ഒരുക്കി നിർത്തിയിരിക്കുന്ന ഒട്ടകങ്ങളാണ് പുഷ്കർ മേളയുടെ പ്രധാന ആകർഷണം. അണിയിച്ച് ഒരുക്കി നിർത്തിയ ആൺഒട്ടകത്തിൽ നിന്നും പെൺഒട്ടകത്തിൽ നിന്നും സുന്ദരി ഒട്ടകത്തെയും സുന്ദരൻ ഒട്ടകത്തെയും കണ്ടുപിടിക്കുന്ന മത്സരമാണ് ഏറ്റവും ഭംഗിയുള്ള കാഴ്ച്ച. മണിയും കൊലുസും കളർഫുൾ വസ്ത്രങ്ങളുമണിഞ്ഞാണ് ഒട്ടകങ്ങൾ എത്തുന്നത്.
മേളയിൽ ഒട്ടകങ്ങളടക്കം വിവിധയിനം കന്നുകാലികളുടെ വില്പനയും ലേലവും നടക്കും. ഒരു ഒട്ടകത്തിന് കാൽ ലക്ഷത്തിന് മുകളിലാണ് വില. എന്നാൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നവയ്ക്കും നൃത്തം ചെയ്യാൻ അറിയുന്ന ഒട്ടകങ്ങൾക്കും ഓട്ടമത്സരങ്ങളിൽ വിജയിച്ച ഒട്ടകങ്ങൾക്കും വില കൂടുതലാണ്. ഒട്ടകങ്ങൾക്ക് മാത്രമല്ല മനുഷ്യരെയും ആകർഷിക്കുന്ന ഒരുപാട് മത്സരങ്ങൾ ഈ സമയത്ത് അവിടെ അരങ്ങേറും. നൃത്ത മത്സരങ്ങളും സൗന്ദര്യ മത്സരങ്ങളുമാണ് സ്ത്രീകൾക്കുള്ളതെങ്കിൽ നല്ല മീശയുള്ളവരെ കണ്ടെത്താനുള്ള മത്സരമാണ് പുരുഷന്മാർക്ക് ഉണ്ടാവുക.
2024 നവംബർ 9 മുതൽ 15 വരെ നടക്കുന്ന മേള കാണാൻ എങ്ങനെ പോകണം എന്ന് നിങ്ങള്‍ക്കറിയാമോ? കേരളത്തിൽ നിന്ന് നേരിട്ട് ഒരു ട്രെയിനിൽ പുഷ്കർ ഒട്ടകമേള കാണാൻ എങ്ങനെ പോകാമെന്ന് നോക്കിയാലോ…കേരളത്തിൽ നിന്ന് നേരിട്ട് പുഷ്കറിലേക്ക് ട്രെയിൻ സർവീസ് ഇല്ല. എന്നാൽ തൊട്ടടുത്ത പ്രധാന നഗരമായ അജ്മീറിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് ട്രെയിനിൽ എത്താം. അജ്മീറിൽ നിന്ന് പുഷ്കറിലേക്ക് 15 കിലോമീറ്ററാണ് ദൂരം,അരമണിക്കൂർ യാത്രയേ ഉള്ളൂ.
എറണാകുളം-അജ്മീർ മരുസാഗർ എക്സ്പ്രസ് 12977
എറണാകുളം-അജ്മീർ മരുസാഗർ എക്സ്പ്രസ് ആണ് കേരളത്തിൽ നിന്ന് അജ്മീറിലേക്ക് നേരിട്ടുള്ള ട്രെയിൻ. എല്ലാ ഞായറാഴ്ചകളിലും രാത്രി 8.25 ന് എറണാകുളം ജംങ്ഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസമായ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.25 ന് അജ്മീറിൽ എത്തും.
എറണാകുളം ജംങ്ഷൻ- 09:25 PM
ആലുവ- 09:45 PM
തൃശൂർ- 10:45 PM
ഷൊർണൂർ ജംങ്ഷൻ - 11:45 PM
തിരൂർ - 12:29 PM
കോഴിക്കോട് -00:12 AM
കണ്ണൂർ- 01:37 AM
കാസർകോഡ് - 02:49 AM
മംഗളുരു ജംങ്ഷൻ - 04:20 AM
ഉഡുപ്പി - 05:30 AM
കുന്ദാപുര - 06:20 AM
മൂകാംബിക റോഡ് - 07:00 AM
ഗോകർണ റോഡ് - 08:28 AM
കർവാർ- 09:10
മഡ്ഗാവോൺ- 10:30 AM
കോട്ട ജംങ്ഷൻ- 9.00 AM
ജയ്പൂർ- 12.55 PM
കിഷൻഗഡ്- 2.31 PM
അജ്മീർ ജംങ്ഷൻ- 3.25 PM
അജ്മീർ-എറണാകുളം മരുസാഗർ എക്സ്പ്രസ്- 12978
അജ്മീറിൽ നിന്നും തിരികെ എറണാകുളത്തേയ്ക്ക് എല്ലാ വെള്ളിയാഴ്ചയും രാവിലെ 10.15 ന് മരുസാഗർ എക്സ്പ്രസ്- 12978 സർവീസ് നടത്തുന്നത്. 42 മണിക്കൂർ യാത്രയ്ക്കു ശേഷം ഞായറാഴ്ച രാവിലെ 04:20ന് ട്രെയിൻ എറണാകുളം ജംങ്ഷനിലെത്തും.
അജ്മീര്‍ - 10:15 AM
കിഷൻഗഡ് - 10:40 AM
ജയ്പൂർ- 12.00 PM
കോട്ട ജംങ്ഷൻ - 12:50 PM
സൂററ്റ് - 1.08 PM
മഡ്ഗാവോൺ - 2.20 PM
കുന്ദാപുര - 06 :00 PM
ഉഡുപ്പി - 06:44 PM
മംഗളുരു ജംങ്ഷൻ - 08:35 PM
കാസർകോഡ് - 09:19 PM
കണ്ണൂർ - 10:32 PM
കോഴിക്കോട് - 11:45 PM
തിരൂർ - 00:23 AM
ഷൊർണൂർ ജംങ്ഷന്‍- 01:15 AM
തൃശൂർ - 01:55 AM
ആലുവാ -02:56 AM
എറണാകുളം ജംങ്ഷൻ- 04:20 AM
Content Highlights: Pushkar Mela is not a small celebration where tourists come from all parts of the world waiting for Pushkar Mela. The largest single fair in the world, this spectacle is the most famous fair in terms of preparations and number of visitors