കിടന്നുറങ്ങിയ ആളുകളുടെ മേലേക്ക് ഒരു അഗ്നിപർവ്വതം തന്നെ ഒലിച്ച് വന്ന് പിന്നീട് അത് ഒരു നഗരമായി മാറിയ കഥ നിങ്ങൾക്ക് അറിയാമോ? എന്നാൽ അത്തരത്തിൽ ഒരു നഗരമുണ്ട് ഇറ്റലിയിൽ. എക്കാലത്തെയും ഏറ്റവും പ്രശസ്തമായ കണ്ടെത്തലുകളിൽ ഒന്നായി മാറിയ പോംപൈ നഗരം. ഒരിക്കൽ ഇറ്റലിയിലെ വെസൂവിയസ് പർവ്വതം ശക്തിയോടെ പൊട്ടിത്തെറിച്ചു. പർവ്വതത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിൽ ഉണ്ടായിരുന്ന നഗരത്തെ അഗ്നിപർവ്വതം ലാവ കൊണ്ട് മൂടി. വീടുകളുടെ മുകളിലേക്കായിരുന്നു ഇത് പതിച്ചത്. പലരും ശ്വാസം മുട്ടിയും വീടുകളിൽ അകപ്പെട്ടും മരിച്ചു. കാലക്രമേണ അത് ഒരു നഗരമായി മാറുകയായിരുന്നു. 1700 കളിലാണ് ഈ നഗരം കണ്ടെത്തുന്നത്.
വലിയൊരു ദുരന്തം നടന്ന സ്ഥലമാണെങ്കിലും കാലങ്ങൾക്കപ്പുറം പോംപൈ ആളുകൾക്ക് ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറുകയായിരുന്നു. ഈ നഗരം ഒരു കാലത്ത് റോമൻ ജീവിതത്തിൻ്റെ അഭിവൃദ്ധി പ്രാപിച്ച ഒരു കേന്ദ്രമായിരുന്നു. തിരക്കേറിയ മാർക്കറ്റുകളും സമൃദ്ധമായ വില്ലകളും പൊതു കുളിമുറികളും കൊണ്ട് നിറഞ്ഞാരു സ്ഥലമായിരുന്നു. എന്നാൽ ഒറ്റ ഒരു ദിവസം കൊണ്ടാണ് അതെല്ലാം മാറി മറിഞ്ഞത്. മണിക്കൂറുകൾക്കുള്ളിലാണ് വെസൂവിയസ് പർവ്വതം പോംപൈ നഗരത്തെ വിഴുങ്ങിയത്. ചാരവും അവശിഷ്ടങ്ങളും മാത്രമായി മാറി പോംപൈ നഗരം. നൂറ്റാണ്ടുകളോളം അഗ്നിപർവ്വത ലാവയുടെ അടിയിലായിരുന്നു പോംപൈ നഗരം.
ചുവർചിത്രങ്ങൾ മുതൽ വീട്ടുപകരണങ്ങൾ വരെയും നഗരത്തിൽ ഉണ്ടായിരുന്ന ആളുകളുടെ മൃതദേഹങ്ങൾ അടക്കവും അവിടെ നൂറ്റാണ്ടുകളോളം മണ്ണിനടിയിൽ ഉണ്ടായിരുന്നു. കുഴിച്ചെടുത്ത അവശിഷ്ടങ്ങൾ ഇന്നത്തെ സന്ദർശകരെ റോമാക്കാരുടെ ദൈനംദിന ജീവിതത്തെ പറ്റി കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും. ഇത്തരത്തിൽ ഏറ്റവും പ്രസിദ്ധമായത് പോംപേയാണെങ്കിലും, സമീപത്തുള്ള മറ്റ് സ്ഥലങ്ങളായ ഹെർക്കുലേനിയം, സ്റ്റാബിയ എന്നിവയും സമാനമായ ദുരിതം അനുഭവിച്ചിട്ടുണ്ട്. പോംപേയ്, ഹെർക്കുലേനിയം, ടോറെ അനൂൻസിയാറ്റ എന്നിവ 1997-ൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി തിരഞ്ഞെടുത്തു.
ഒരു കാലത്ത് ക്ഷേത്രങ്ങളും കെട്ടിടങ്ങളും മാർക്കറ്റുകളുമുള്ള പോംപൈയുടെ രാഷ്ട്രീയ, മത, വാണിജ്യ കേന്ദ്രമായിരുന്ന ഫോറമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഹൗസ് ഓഫ് ദ ഫാണിലേക്കുള്ള യാത്രയും സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാം. പോംപൈയിലെ ഏറ്റവും വലുതും ആഡംബരപൂർണ്ണവുമായ വസതികളിൽ ഒന്നാണിത്. ബിസി 80 ൽ നിർമ്മിച്ച റോമക്കാരുടെ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള കല്ല് കെട്ടിടമാണ് ഇത്. ഇവിടെ 20,000-ത്തിലധികം കാണികളെ ഒരേ സമയം ഉൾക്കൊള്ളാൻ കഴിയും.
Content Highlights: The city was once a thriving hub of Roman life, teeming with bustling marketplaces, opulent villas, and grand public baths. But on that fateful day, Vesuvius unleashed a torrent of pyroclastic flows that engulfed Pompeii in a matter of hours