ഓസ്ട്രേലിയ-ചൈന 'പ്രണയഷട്ടിൽ'; മൂന്ന് മാസത്തിനിടെ ചൈനീസ് വിദ്യാർത്ഥി 'പറന്നത്' 11 തവണ

നിരവധിപ്പേര്‍ അവന്റെ വിദ്യാഭ്യാസത്തിനും പ്രണയത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തെയും അര്‍പ്പണബോധത്തെയും പ്രശംസിച്ചു

dot image

ഓസ്ട്രേലിയയില്‍ പഠിക്കുന്ന ഒരു ചൈനക്കാരൻ്റെ പ്രണയത്തോടും വിദ്യാഭ്യാസത്തോടുമുള്ള അസാധാരണമായ പ്രതിബദ്ധത സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നു. ഷാന്‍ഡോംഗ് പ്രവിശ്യയില്‍ നിന്നുള്ള 28 കാരനായ ഷു ഗുവാങ്‌ലി എന്ന വിദ്യാര്‍ത്ഥിയുടെ പ്രണയവും യാത്രയുമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴുത്തെ ചര്‍ച്ചാ വിഷയം. ചൈനയിലെ ദെഷൗവിലുള്ള തന്റെ വീട്ടില്‍ നിന്ന് മെല്‍ബണിലെ ആര്‍എംഐടി യൂണിവേഴ്‌സിറ്റിയിലേക്ക് വിദ്യാര്‍ത്ഥി നടത്തിയ പ്രതിവാര യാത്രകളാണ് ചർച്ചയാകുന്നത്. 3 മാസം കൊണ്ട് 11 തവണയാണ് ഇരു രാജ്യങ്ങളിലേക്കായി അദ്ദേഹം യാത്ര നടത്തിയത്. എന്തിനായിരുന്നു ഗുവാങ്‌ലി ഇങ്ങനെ 'പ്രണയഷട്ടിൽ' അടിച്ചതെന്ന് അറിയുമ്പോഴാണ് വിഷയം വൈറലാകുന്നത്.

ഓസ്ട്രേലിയയിലെ പഠനം പൂര്‍ത്തിയാക്കി ചൈനയിലേക്ക് മടങ്ങിയ കാമുകിക്കൊപ്പം സമയം ചെലവഴിക്കുന്നതിനിടയില്‍ ഓരോ ആഴ്ചയും ഒരൊറ്റ ക്ലാസില്‍ പങ്കെടുക്കാന്‍ സൂ ആയിരക്കണക്കിന് മൈലുകളാണ് ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിൽ ഗുവാങ്‌ലി സഞ്ചരിച്ചത്. ഓരോ തവണയും മൂന്ന് ദിവസമെടുത്തായിരുന്നു ഗുവാങ്‌ലി പോയി മടങ്ങിയിരുന്നത്.

ഷുവിന്റെ യാത്ര എല്ലാ ആഴ്ചയും രാവിലെ 7 മണിക്ക് ഡെഷൗവില്‍ നിന്ന് ആരംഭിക്കും. അവിടിന്ന് അദ്ദേഹം വിമാനം പിടിക്കാന്‍ ജിനനിലേക്ക് പോകും. ഒരു അവധിക്ക് ശേഷം, അടുത്ത ദിവസം മെല്‍ബണിലെത്തി തന്റെ ക്ലാസ്സില്‍ പങ്കെടുക്കുകയും മൂന്നാം ദിവസം ചൈനയിലേക്ക് മടങ്ങുകയും ചെയ്യും. ''ഇത് എന്റെ അവസാന സെമസ്റ്ററായിരുന്നു, ബിരുദ പഠനം പൂർത്തിയാക്കാണ എനിക്ക് ഒരു ക്ലാസ് മാത്രമേ ആവശ്യമുള്ളൂ. അതിലും പ്രധാനമായി, എന്റെ കാമുകി ചൈനയിലേക്ക് മടങ്ങി, മെല്‍ബണിലെ എന്റെ ജീവിതം ഏകാന്തമായിരുന്നു' എന്നാണ് ക്ഷീണിപ്പിക്കുന്ന യാത്രാ ഷെഡ്യൂള്‍ ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ടായിരുന്നു ഈ യാത്രകൾ എന്ന് ഗുവാങ്‌ലി Xu Dazhong Dazhong ഡെയ്ലിയോട് വിശദീകരിച്ചത്.

ഗുവാങ്‌ലിയുടെ അവിശ്വസനീയമായ യാത്ര സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചു. തന്റെ യാത്രകള്‍ ഗുവാങ്‌ലി ഓണ്‍ലൈനില്‍ പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയ ഗുവാങ്‌ലിയുടെ സ്റ്റാമിനയും പ്രതിബദ്ധതയും കണ്ട് വിസ്മയിച്ചു. ഒരു വീഡിയോയില്‍, ഓരോ യാത്രയുടെയും ചെലവ് അദ്ദേഹം വിശദീകരിച്ചു, അതില്‍ ഓരോ യാത്രയ്ക്കും റിട്ടേണ്‍ അടക്കമുള്ള ഫ്‌ലൈറ്റ് ചാർജ്ജായ 4,700 യുവാന്‍, ടാക്‌സി നിരക്കുകള്‍, ഭക്ഷണം എന്നിവ ഉള്‍പ്പെടെ 6,700 യുവാനാണ് ചിലവാകുന്നതെന്നാണ് ഗുവാങ്‌ലി വ്യക്തമാക്കുന്നത്. നിരവധിപ്പേര്‍ അവന്റെ വിദ്യാഭ്യാസത്തിനും പ്രണയത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തെയും അര്‍പ്പണബോധത്തെയും പ്രശംസിച്ചു.

Content Highlights: chinese student travels 3 days every week between china and australia to be with girlfriend

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us