കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസ് ആരംഭിക്കുന്നു. ഡിസംബർ 20-ാം തിയതി മുതൽ ദിവസവും സർവീസ് ഉണ്ടായിരിക്കും. കരിപ്പൂരിൽ നിന്ന് രാത്രി 9.50ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.30ന് അബുദാബിയിലെത്തും. തിരികെ പുലർച്ചെ 1.30ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.45ന് കരിപ്പൂർ വിമാനത്താവളത്തിലെത്തും.
ജനുവരി 15വരെയാണ് നിലവിൽ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റൂട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായാൽ സർവീസ് നീട്ടാനാണ് സാധ്യത. നിലവിൽ ദമാം, ജിദ്ദ, ദുബായ് എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്.
Contnet Highlights: Indigo airlines start kozhikode to abudhabi service