ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും; പ്രത്യേകതകള്‍ അറിയാം

2025 ഏപ്രില്‍ മുതല്‍ ആഭ്യന്തര അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ക്കായി തുറന്നുകൊടുക്കും

dot image

ജെവാര്‍ എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 2025 ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിക്കും. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ നാലാമത്തേതുമെന്ന റെക്കോർഡാണ് വിമാനത്താവളത്തെ കാത്തിരിക്കുന്നത്. 2021 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിമാനത്താവളത്തിന് തറക്കല്ലിട്ടത്.


നാല് ഘട്ടങ്ങളിലായാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നത്. പ്രാരംഭഘട്ടത്തിലെ പ്ലാനില്‍ 101,590 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ സമുച്ഛയം, 3.9 കിലോ മീറ്റര്‍ റണ്‍വേ എന്നിവയൊക്കെയുണ്ട്. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം 12 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 100,000 ഫ്‌ളൈറ്റുകള്‍ എന്ന ലക്ഷ്യമാണ് ഉണ്ടാവുക.

പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ വിമാനത്താവളത്തിന് ആറ് റണ്‍വേകള്‍ ഉണ്ടാകും. കൂടാതെ വിമാനത്താവളത്തില്‍ പാസഞ്ചര്‍ ടെര്‍മിനലുകളും നൂതന കാര്‍ഗോ സൗകര്യങ്ങളും ഉണ്ടാകും. ഔദ്യോഗിക ഉത്ഘാടനത്തിന് 90 ദിവസം മുന്‍പ് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള ബുക്കിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ടിക്കറ്റുകള്‍ ആറ് ആഴ്ച മുന്‍പ് ലക്ഷ്യമാകും. നോയിഡ വിമാനത്താവളം 2023 സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കാനായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീടിത് 2025 ലേക്ക് മാറ്റുകയായിരുന്നു. നോയിഡ വിമാനത്താവളത്തില്‍നിന്നുളള ആദ്യ അന്താരാഷ്ട്ര വിമാനങ്ങള്‍ സിംഗപൂര്‍, ദുബായ് എന്നിവിടങ്ങളിലേക്ക് ആയിരിക്കുമെന്നാണ് സൂചനകള്‍.

Content Highlights : India's largest airport will be operational soon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us