സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലാ വിഗ്നെ എ ഫാരിനെറ്റാണ് ലോകത്തിലെ രജിസ്റ്റര്‍ ചെയ്ത ഏറ്റവും ചെറിയ വൈന്‍യാര്‍ഡ്. ഈ വിവരം പലര്‍ക്കും അറിയാമെങ്കിലും കൂടുതല്‍ പേര്‍ക്കും അറിയാത്ത മറ്റൊരു കഥ ഈ സ്ഥലത്തിന് പിന്നിലുണ്ട്. ആത്മീയ നേതാവ് ദലൈ ലാമയാണ് ഈ വൈന്‍യാര്‍ഡിന്റെ നിലവിലെ ഉടമ. നേരത്തെ ഈ സ്ഥലം ഫ്രഞ്ച് കത്തോലിക്ക പുരോഹിതനായ അബ്ബേ പിയെറ്‌റെയുടേതായിരുന്നു.
1.618 ചതുരശ്ര മീറ്ററില്‍ പരന്ന് കിടക്കുന്ന ഫാരിനെറ്റില്‍ മുന്തിരിയുടെ മൂന്ന് വകഭേദങ്ങളാണുള്ളത്. ഫെന്‍ഡന്റ്, പിനോട്ട് നോയിര്‍, പെറ്റൈറ്റ് അര്‍വൈന്‍ എന്നിവയാണവ. വൈന്‍ ഉണ്ടാക്കുന്ന മുന്തിരികളുടെ പ്രധാന കേന്ദ്രമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഏകദേശം 1500ഓളം പേരുടെ ഉടമസ്ഥതയിലുള്ള 15,000 ഹെക്ടറുകള്‍ വൈന്‍യാര്‍ഡുകളുണ്ട്. ഇതില്‍ ഒന്ന് മാത്രമാണ് ഫാരിനെറ്റ്.
ഇവിടെ വാര്‍ഷിക വിളവെടുപ്പില്‍ ഏകദേശം 1000 കുപ്പി വൈന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവയെ ഏറ്റവും മികച്ച വലൈസ് വീഞ്ഞുമായി കലര്‍ത്തി വില്‍ക്കുകയാണ് ചെയ്യുന്നത്. അത് വിറ്റുകിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്.
Content Highlights: The World s Smallest Vineyard In Switzerland Is Owned By Dalai Lama