ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടിലും ഉള്ളില്‍ തണുപ്പ് നിറഞ്ഞൊരു ക്ഷേത്രം, പിന്നില്‍ ഒരു കാരണമുണ്ട്...

ഒഡീഷയിലെ ഈ ക്ഷേത്രത്തില്‍ എപ്പോഴും തണുപ്പ് നിലനില്‍ക്കുന്നത് എന്തുകൊണ്ട്?

dot image

ചില സ്ഥലങ്ങളൊക്കെ അവയുടെ പ്രത്യേകതകള്‍ കൊണ്ട് പേരുകേട്ടവയാണ്. ചിലതൊക്കെ നമ്മെ അതിശയിപ്പിക്കാറുമുണ്ട്. അത്തരത്തിലൊരു സ്ഥലമാണ് ഒഡീഷയിലെ ടിറ്റ്‌ലഗഡിലെ കുമുദ കുന്നിനുമുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു ശിവ ക്ഷേത്രം. 'ധനബലേശ്വര്‍ ക്ഷേത്രം'. ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി അതിശയകരമായ ഒരു പ്രത്യേകതയുണ്ട്. പുറത്തെ താപനില എത്രവലുതാണെങ്കിലും ഈ ക്ഷേത്രത്തിനുള്ളില്‍ എപ്പോഴും തണുപ്പായിരിക്കും.

ഏകദേശം എയര്‍കണ്ടീഷന്‍ ചെയ്ത ഒരു മുറിയ്ക്കുള്ളില്‍ നടക്കുന്നതുപോലെ തോന്നും ക്ഷേത്രത്തിനുള്ളിലൂടെ നടക്കുമ്പോള്‍. വേനല്‍ച്ചൂടില്‍ ഉരുകുന്നവര്‍ക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചാല്‍ പുതപ്പില്ലാതെ നില്‍ക്കാന്‍ പറ്റില്ലത്രേ. അത്രയ്ക്ക് തണുപ്പാണിവിടെ. ഇന്ത്യയിലെ തന്നെ ഏറ്റവും ചൂടുളള സ്ഥലങ്ങളിലൊന്നാണ് ടിറ്റ്ലഗഡ്. പുറത്തെ താപനില പലപ്പോഴും വളരെ കൂടുതലാണെങ്കിലും ക്ഷേത്രം മാത്രം തണുപ്പുള്ളയിടമായി തുടരുന്നത് എങ്ങനെയെന്നത് വിചിത്രമായ കാര്യമാണെന്നാണ് പലരും പറയുന്നത്. പല ദിവസങ്ങളിലും ക്ഷേത്രത്തിനുള്ളിലെ താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്.

എന്താണ് ഈ വിചിത്രമായ പ്രതിഭാസത്തിന് കാരണമെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ക്ഷേത്രത്തിന്റെ സ്ഥാനവും, അവിടുത്തെ പാറകളോ ഭൂഗര്‍ഭ വായൂ പ്രവാഹങ്ങളോ താപനില കുറയ്ക്കാന്‍ ഇടയാക്കിയേക്കാമെന്നുമാണ് കരുതുന്നത്. മറ്റുചിലര്‍ ക്ഷേത്രത്തിലെ തണുപ്പിനെ ഭക്തിയുമായി ബന്ധിപ്പിക്കാറുണ്ട്. ശിവിന്റെയും പാര്‍വ്വതിയുടെയും വിഗ്രഹങ്ങളില്‍ നിന്നാണ് തണുപ്പ് ഉത്ഭവിച്ചതെന്നാണ് ഭക്തന്മാരുടെ വിശ്വാസം.

Content Highlights : A temple full of cold inside even in the scorching summer heat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us