ലോകത്തെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയായി ഇന്ത്യ

ഇന്ത്യയുടെ മെട്രോ ശൃംഖല വികസിച്ചത് 1000 കിലോമീറ്റര്‍

dot image

ന്ത്യന്‍ മെട്രോ ശൃംഖല പ്രധാനപ്പെട്ട നാഴികക്കല്ലില്‍ എത്തിനില്‍ക്കുകയാണ്. ലോകത്തെ മൂന്നാമത്തെ വലിയ ശൃംഖലയായിട്ടാണ് ഇന്ത്യന്‍ മെട്രോ മാറിയിരിക്കുന്നത്. മൊത്തം 1000 കിലോമീറ്ററാണ് വികസനം. നഗരത്തിന്റെ വളര്‍ച്ചയെയും അതിന്റെ കണക്ടിവിറ്റിയെയും വര്‍ധിപ്പിക്കുന്നതിനുളള സര്‍ക്കാരിന്റെ നേട്ടത്തെയാണ് ഇത് അടിവരയിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ നമോ ഭാരത് പദ്ധതിക്കും പുതിയ മെട്രോ പദ്ധതികളുടെ പ്രഖ്യാപനത്തിനും പിന്നാലെയാണ് ഈ ശ്രദ്ധേയമായ നേട്ടം.2002 ല്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പെയ് ഡല്‍ഹിയില്‍ ആധുനിക മെട്രോ ആരംഭിച്ചതോടെയാണ് ഇന്ത്യയുടെ മെട്രോ ശൃംഖലയുടെ യാത്ര ആരംഭിക്കുന്നത്. തുടര്‍ന്നങ്ങോട്ടുള്ള മെട്രോ വികസനം വളരെ വേഗത്തിലായിരുന്നു.

നിലവില്‍ മെട്രോ ശൃംഖലയില്‍ മൂന്നിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 1000 കിലോമീറ്റര്‍ കൂടി ദൈര്‍ഘ്യം കൂടിയിട്ടുണ്ട്. മെട്രോ സര്‍വ്വീസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നായി. മെട്രോ കണക്ടിവിറ്റിയുടെ പ്രയോജനം ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം അഞ്ചില്‍നിന്ന് 23 ആയി ഉയര്‍ന്നു. പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു കോടിയിലേറെയായി. കൂടാതെ മെട്രോ ട്രെയിനുകളുടെ മൊത്തം ദൂരം മൂന്ന് ഇരട്ടിയായി വര്‍ദ്ധിച്ചു.

1200 കോടി രൂപയുടെ നിക്ഷേപത്തോടെ ഇപ്പോള്‍ ഡല്‍ഹി മെട്രോ നാലാം ഘട്ടം ആരംഭിക്കാന്‍ പോവുകയാണ്. ഡല്‍ഹി-ഗാസിയാബാദ് -മീററ്റ്-നമോഭാരത് കോറിഡോര്‍, റിത്താലി- കുണ്ഡ്‌ലി ഭാഗത്തെ വികസനം ഇവയെല്ലാം ഇനി ആരംഭിക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ്.

Content Highlights :India has become the third largest metro network in the world. India's metro network has expanded to 1000 km

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us