
രണ്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഒരു പ്രദേശം.ഏതാണ് ആ പ്രദേശം എന്നല്ലേ. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആ വലിയ പ്രദേശത്തെ ' പല അത്ഭുതങ്ങളുടെ കുന്ന് ' എന്ന് അര്‍ഥം വരുന്ന ' ചിത്രകൂട്' എന്നാണ് വിളിക്കുന്നത്.
ചിത്രകൂട് എങ്ങനെയാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്
ഒരേ നാമത്തിലുള്ള പ്രദേശം രണ്ടു സംസ്ഥാനങ്ങളിലായി വരുമ്പോള്‍ എങ്ങനെയാണ് ആ പ്രദേശത്തിന്‍റെ അതിര്‍ത്തികള്‍ നിര്‍ണയിച്ചിരിക്കുന്നത് എന്ന് നോക്കാം. ചിത്രകൂട് ജില്ലയിലെ നാല് തഹസിലുകളായ കര്‍വി, രാജപൂര്‍, മൗ, മനക്പൂര്‍, ഇവ ഉത്തര്‍ പ്രദേശില്‍ ഉള്‍പ്പെടുന്നു. അതേസമയം ചിത്രകൂട് നഗര്‍ മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണുള്ളത്. രണ്ട് സംസ്ഥാന ഭരണകൂടങ്ങളാല്‍ ഭരിക്കപ്പെടുന്ന ഈ പ്രദേശം അതതുസംസ്ഥാനത്തെ നിയമങ്ങളും നയങ്ങളും ഭരണരീതികളുമാണ് പിന്തുടരുന്നത്
Content Highlights :Do you know which is the only district in India which is divided into two states?