VIDEO: ചായപ്പാത്രം കഴുകുന്നത് ട്രെയിന്‍ ടോയ്‌ലറ്റില്‍, എങ്ങനെ വിശ്വസിച്ച് വാങ്ങുമെന്ന് സോഷ്യല്‍ മീഡിയ

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ചായ കണ്ടെയ്‌നര്‍ കഴുകുന്ന വീഡിയോ അയൂബ് എന്നയാളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്

dot image

യാത്ര ചെയ്യുമ്പോള്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ് ട്രെയിനിലെ വൃത്തിയില്ലായ്മ. ഭക്ഷണം കഴിയ്ക്കുമ്പോഴും ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോഴുമാണ് പലരും ആശങ്കയിലാകുന്നത്. അത്തരത്തില്‍ ആളുകളെ ഞെട്ടിക്കുന്ന ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് അയൂബ് എന്ന വ്യക്തി.

ട്രെയിന്‍ ടോയ്‌ലറ്റില്‍ ഒരാള്‍ ജറ്റ് സ്‌പ്രേ ഉപയോഗിച്ച് ചായ കണ്ടയ്‌നര്‍ കഴുകുന്ന രംഗമാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ പങ്കുവച്ച് നിമിഷനേരംകൊണ്ട് നിരവധി പേരാണ് കണ്ടത്.

82 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. 'ട്രെയിന്‍ കി ചായ്'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. പലരും രോഷാകുലരാവുകയും ' ഇതെന്താ തമാശയാണോ' എന്ന് ചോദിക്കുകയും ചെയ്തു. പലരും പൊതുഗതാഗതത്തിലെ ശുചിത്വ രീതികളെക്കുറിച്ച് ആശങ്ക ഉന്നയിച്ചു. ഇനിയെങ്ങനെ ഭക്ഷണങ്ങള്‍ വിശ്വസിച്ച് വാങ്ങി കഴിക്കുമെന്നാണ് ചിലർ ചോദിക്കുന്നത്.

Content Highlights :A video of a tea container being washed in a train toilet has gone viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us