കടലിനടിയില്‍ താമസിക്കാം ജോലിചെയ്യാം ഉറങ്ങാം; ഒരുങ്ങുന്നു 1000 കോടിയുടെ അണ്ടര്‍വാട്ടര്‍ ബേസ്

സമുദ്ര സാങ്കേതികവിദ്യ പര്യവേഷണ കമ്പനിയായ DEEP 2027 ആകുമ്പോഴേക്കും കടലിനടിയിലെ ജീവിതം സാധ്യമാക്കുന്ന 1,000 കോടി രൂപയുടെ അണ്ടര്‍വാട്ടര്‍ ബേസ് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ്

dot image

ടലിനടിയില്‍ ഒരു വീട്. ചുവരുകളും മേല്‍ക്കൂരകളും സുതാര്യമായ ആ വീട്ടില്‍ നിങ്ങള്‍ താമസിക്കുന്നു. പുറമേ വെള്ളവും മത്സ്യങ്ങളും കടല്‍ ചെടികളും ജലജീവികളുമൊക്കെയായി ഓരോ നിമിഷവും മാറുന്ന വര്‍ണ്ണകാഴ്ചകള്‍ കാണാം. നിങ്ങള്‍ വീടിനുളളിലെ സോഫയിലും ബെഡിലും വിശ്രമിക്കുകയും കസേരയില്‍ ചാരിയിരുന്ന് ബുക്ക് വായിക്കുകയും ജോലികള്‍ ചെയ്യുകയും ചെയ്യുന്നു. മറക്കേണ്ട നിങ്ങള്‍ ജീവിക്കുന്നത് സമുദ്രത്തിനടിയിലാണ് കേട്ടോ? ഇങ്ങനെയൊരു ജീവിതം സാധ്യമാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ അത് സത്യമാകാന്‍ പോവുകയാണ്.

സമുദ്ര സാങ്കേതികവിദ്യ പര്യവേഷണ കമ്പനിയായ DEEP 2027 ആകുമ്പോഴേക്കും കടലിനടിയിലെ ജീവിതം സാധ്യമാക്കുന്ന 1,000 കോടി രൂപയുടെ അണ്ടര്‍വാട്ടര്‍ ബേസ് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ്. വെള്ളത്തിനടിയില്‍ മികച്ച ആവാസവ്യവസ്ഥ, കിടപ്പുമുറികള്‍, കുളിമുറികള്‍, ജോലിസ്ഥലങ്ങള്‍, സാമൂഹിക ഇടങ്ങള്‍ എന്നിവയുള്‍പ്പടെ വെള്ളത്തില്‍ സുഖമായി ജീവിക്കാന്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഇവര്‍ വാഗ്ധാനം ചെയ്യുന്നു.

'സെന്റിനല്‍' എന്ന അണ്ടര്‍വാട്ടര്‍ വസതി

സെന്റിനല്‍ എന്നത് DEEP സൃഷ്ടിച്ച അണ്ടര്‍വാട്ടര്‍ വസതിയുടെ പേരാണ്. സമുദ്രത്തിന്റെ അടിത്തട്ടില്‍ ആളുകള്‍ക്ക് ദീര്‍ഘനേരം താമസിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ചെറിയ അണ്ടര്‍വാട്ടര്‍ നഗരം പോലെയാണ് ഈ ഘടന. ഓരോ സെന്റിനല്‍ യൂണിറ്റിലും സുഖപ്രദമായ കിടപ്പുമുറികള്‍, ജോലിസ്ഥലങ്ങള്‍, സാമൂഹിക മേഖലകള്‍, ഗവേഷണ മുറികള്‍ എന്നിവയൊക്കെ ഉണ്ടായിരിക്കും. ശാസ്ത്രജ്ഞര്‍ക്കും സാധാരണക്കാര്‍ക്കും പോലും സമുദ്രത്തില്‍ ജീവിക്കാനും സമയം ചെലവഴിക്കാനും അനുവദിക്കുന്ന വീടായിരിക്കും ഇത്. അണ്ടര്‍വാട്ടര്‍ റെസിഡന്‍സുകളിലെ കിടപ്പുമുറി സുഖകരവും വിശാലമായ രീതിയിയിലും രൂപകല്‍പ്പന ചെയ്തിരിക്കുന്നു. അടുക്കളയാണ് മറ്റൊരു പ്രത്യേകത. കൗണ്ടര്‍ടോപ്പ്, സിങ്ക്, റഫ്രിജറേറ്റര്‍, ഒരു സോസ്-വൈഡ് മെഷീന്‍ എന്നിവയുള്‍പ്പെടെ ഭക്ഷണം തയ്യാറാക്കാന്‍ നിങ്ങള്‍ക്ക് ആവശ്യമായതെല്ലാം ഈ സ്ഥലത്ത് ഉണ്ടായിരിക്കും.

മനുഷ്യരാശിയെ സമുദ്രത്തിലേക്ക് കൊണ്ടുവരാനും ഗ്രഹത്തിന് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധം വളര്‍ത്താനുമാണ് തങ്ങളുടെ ആഗ്രഹമെന്ന് DEEP ന്റെ പ്രസിഡന്റ് ഷോണ്‍ വോള്‍പെര്‍ട്ട് പദ്ധതിയുടെ ഉദ്ദേശ്യത്തെകുറിച്ച് പറഞ്ഞത്. ഈ അണ്ടര്‍വാട്ടര്‍ വീടുകള്‍ ഒരു പുതിയ ജീവിതരീതിഅവതരിപ്പിക്കുക മാത്രമല്ല, സമുദ്രവുമായി ബന്ധപ്പെട്ട വ്യവസായത്തില്‍ പുതിയ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഗവേഷണം വളര്‍ത്താനും കഴിവുള്ളവയാണ്.

Content Highlights :Life under the sea could be possible by 2027, study says

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us