വമ്പന്‍ ഓഫറുമായി എയര്‍ അറേബ്യ, 5914 രൂപയ്ക്ക് ഇന്ത്യയില്‍ നിന്നും പറക്കാം; ബുക്കിങ് തുടങ്ങി

വിവിധ സര്‍വീസുകളിലായി 500,000 സീറ്റുകളിലാണ് നിരക്ക് ഇളവ് വാഗ്ദാനം ചെയ്തിരിക്കുന്നത്

dot image

യാത്രക്കാര്‍ക്കായി മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് ബജറ്റ് എയർലൈന്‍ കമ്പനിയായ എയർ അറേബ്യ. 'സൂപ്പര്‍ സീറ്റ് സെയില്‍' എന്ന പേരിലാണ് പ്രമോഷന്‍. വിവിധ സര്‍വീസുകളിലായി 500,000 സീറ്റുകളിലാണ് നിരക്ക് ഇളവ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള എയര്‍ അറേബ്യ സര്‍വീസുകള്‍ ഉള്‍പ്പടെ ഓഫര്‍ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് യുഎഇയിലെ പ്രധാന മൂന്ന് വിമാനത്താവളങ്ങളായ ഷാര്‍ജ, അബുദാബി, റാസല്‍ ഖൈമ എന്നിവിടങ്ങളിലേക്കുള്ള നോണ്‍-സ്‌റ്റോപ്പ് ഫ്‌ളൈറ്റുകളും മിലാന്‍, വിയന്ന, കെയ്റോ, ക്രാക്കോ, ഏഥന്‍സ്, മോസ്‌കോ, ബാക്കു, ടിബിലിസി, നെയ്റോബി തുടങ്ങിയ ജനപ്രിയ ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള തുടര്‍ കണക്ഷനുകളും ഈ പ്രമോഷനില്‍ ഉള്‍പ്പെടുന്നു. 5914 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

2025 സെപ്റ്റംബര്‍ 1 മുതല്‍ 2026 മാര്‍ച്ച് 28 വരെയുള്ള യാത്രകള്‍ക്കായുള്ള ബുക്കിങ്ങാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് 2-ന് മുമ്പായി യാത്രക്കാര്‍ക്ക് ഈ പരിമിതകാല ഓഫറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ജയ്പൂര്‍, നാഗ്പൂര്‍, ഗോവ, കോയമ്പത്തൂര്‍, എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെടുന്ന നോണ്‍-സ്റ്റോപ്പ് വിമാനങ്ങളില്‍ 5914 രൂപയുടെ ഓഫര്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളും അവര്‍ നല്‍കുന്ന പണത്തിന് മികച്ച മൂല്യവും നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.

ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം

  • എയര്‍ അറേബ്യയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • പോകേണ്ട സ്ഥലവും തീയതിയും സെലക്ട് ചെയ്യുക
  • ഡിസ്‌ക്കൗണ്ട് തുകയുടെ സര്‍വീസ് തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം.

Content Highlights: Air Arabia Offers 5 Lakh Seats At Discounted Rates

dot image
To advertise here,contact us
dot image