എല്ലാ സേവനവും ഒറ്റ ആപ്പില്‍; റെയില്‍വേയുടെ 'സ്വാറെയില്‍' സൂപ്പര്‍ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തി

സ്വാറെയില്‍ സൂപ്പര്‍ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിയതായി റെയില്‍വേ മന്ത്രാലയം

dot image

ഒറ്റ ആപ്പില്‍ എല്ലാ റെയില്‍വേ സേവനങ്ങളും ലഭ്യമാക്കുന്ന 'സ്വാറെയില്‍' സൂപ്പര്‍ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിയതായി റെയില്‍വേ മന്ത്രാലയം. ബീറ്റ ടെസ്റ്റിന്റെ ഭാഗമായുള്ള ആപ്പാണ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും എത്തിയിരിക്കുന്നത്.

നിലവിലുള്ള റെയില്‍കണക്റ്റ് അല്ലെങ്കില്‍ യുടിഎസ് മൊബൈല്‍ ആപ്പ് ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ആപ്പില്‍ കയറാം. സൂപ്പര്‍ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, അതേ ക്രെഡന്‍ഷ്യല്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള രണ്ട് ആപ്പുകളിലും സൂപ്പര്‍ആപ്പിലും പ്രവര്‍ത്തിക്കും.

[email protected] എന്ന വിലാസത്തില്‍ ആപ്പിനെ കുറിച്ചുള്ള പ്രതികരണം അറിയിക്കാം. ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നും റെയില്‍വെ മന്ത്രാലയം അറിയിച്ചു. (PlayStore: https://play.google.com/apps/testing/org.cris.aikyam,

AppStore: https://testflight.apple.com/join/aWFYt6et )

സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത സൂപ്പര്‍ ആപ്പ്, ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് സമന്വയിപ്പിക്കുന്നതാണ്.

Content Highlights: Indian Railway releases Swarail superapp for testing

dot image
To advertise here,contact us
dot image