മണലില്ലാത്ത 'ചുവന്ന കടല്‍', അത്ഭുതം നിറഞ്ഞ പ്രതിഭാസം

ചൈനയിലെ റെഡ് ബീച്ചിനെക്കുറിച്ച് കൂടുതലറിയാം

dot image

നീലക്കടല്‍, നീലത്തിരമാല എന്നൊക്കെയാണ് കടലെന്നു പറയുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്നത്. കടലിന്റെ നിറമെന്താണ് എന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ നീല എന്നാണ് ആരായാലും പറയാറുളളത്. എന്നാല്‍ ഈ ലോകത്ത് ചുവന്ന നിറത്തിലുള്ള ഒരു 'കടലു'ണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതേ ചൈനയിലെ പാന്‍ജന്‍ പ്രവിശ്യയിലാണ് ഈ അവിശ്വസനീയവും അസാധാരണവുമായ കടലുളളത്. ചൈനയില്‍ നിങ്ങള്‍ എപ്പോഴെങ്കിലും പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ കടല്‍ത്തീരം സന്ദര്‍ശിച്ചിരിക്കണം.

മണലില്ലാത്ത ബീച്ചിലെ അത്ഭുതം

ചൈനയിലെ പാന്‍ജിനിലുളള ഈ റെഡ് ബീച്ചില്‍ മണലിന്റെ അളവ് വളരെ കുറവാണ്. പകരം 'സുവേദ സല്‍സ' എന്ന ഒരു പ്രത്യേകതരം സസ്യത്താല്‍ മൂടപ്പെട്ട വിശാലമായ ഒരു തണ്ണീര്‍ത്തടമാണിത്. വസന്തകാലത്ത് പച്ച നിറത്തില്‍ കാണപ്പെടുന്ന ഈ സസ്യം ശരത്കാലത്ത് കടും ചുവപ്പ് നിറമായി മാറുന്നു. ശൈത്യകാലം ആരംഭിക്കുമ്പോള്‍ ഇത് പര്‍പ്പിള്‍ നിറത്തില്‍ കാണപ്പെടും.

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ചുവപ്പും പര്‍പ്പിളും കലര്‍ന്ന തിളക്കമുളള ഷേഡുകള്‍ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന അവിടെ എത്തിപ്പെട്ടാല്‍ ഏതാണ്ട് അന്യ ലോകത്ത് ചെന്നുപെട്ടതുപോലെ തോന്നും.

അത് മാത്രമല്ല ഈ റെഡ് ബീച്ച് ഒരു പക്ഷിസങ്കേതം കൂടിയാണ്. അപൂര്‍വ്വമായ പക്ഷി ഇനങ്ങളുടെ ആവാസ കേന്ദ്രമാണിത്. ഈ പ്രത്യേകതകളെല്ലാം ചൈനയെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നു. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും സംരക്ഷണ കേന്ദ്രമായതുകൊണ്ട് നിങ്ങള്‍ക്ക് അവിടെയെല്ലായിടത്തും ചുറ്റിത്തിരിഞ്ഞ് നടക്കാന്‍ സാധിക്കില്ല. പക്ഷേ അതിലോലമായ ആവാസ വ്യവസ്ഥയെ നശിപ്പിക്കാതെ നടക്കാന്‍ വിനോദ സഞ്ചാരികളെ സഹായിക്കുന്ന മനോഹരമായ ഒരു ബോര്‍ഡ് വാക്ക് ഇവിടെയുണ്ട്.

ചൈനയിലെ ഈ ചുവന്ന കടല്‍ത്തീരം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയാണ്. കാരണം കടലിനെ മൂടപ്പെട്ട സസ്യങ്ങളുടെ ഭംഗി അവയുടെ ഉച്ചസ്ഥായിയില്‍ എത്തുന്ന സമയമാണിത്. ബീജിംഗില്‍ നിന്ന് പഞ്ചിനിലേക്ക് ഒരു ട്രെയിനിലോ ബസ്സിലോ പോവുക. തുടര്‍ന്ന് ഒരു ടാക്‌സിയില്‍ കയറി റെഡ് ബീച്ചിലേക്ക് പോകാവുന്നതാണ്.

Content Highlights :Learn more about Red Beach in China

dot image
To advertise here,contact us
dot image