
1969 മാര്‍ച്ച് ഒന്ന്, സംസ്ഥാന തലസ്ഥാനങ്ങളെ രാജ്യതലസ്ഥാനവുമായി ബന്ധിപ്പിക്കുക എന്ന ആശയത്തോടെ രാജധാനി എക്പ്രസ് ഓടി തുടങ്ങുന്നത് അന്നുമുതലാണ്. രാജധാനി എക്‌സ്പ്രസ് എന്ന പേരില്‍ ഒന്നില്‍ കൂടുതല്‍ തീവണ്ടി സര്‍വ്വീസ് ഉളളതിനാല്‍ പുറപ്പെടുന്ന റെയില്‍വേ സ്റ്റേഷന്‍റെ പേര് ചേര്‍ത്താണ് അതത് തീവണ്ടി സര്‍വീസുകള്‍ അറിയപ്പെടുന്നത്. നിലവില്‍ വിവിധ റൂട്ടുകളിലായി 20 ലധികം ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത് ഹൗറയ്ക്കും ന്യൂഡല്‍ഹിക്കുമിടയിലാണ്. അന്ന് ന്യൂഡല്‍ഹി സ്റ്റേഷനില്‍ നിന്ന് 17 മണിക്കൂര്‍ 20 മിനിറ്റ് കൊണ്ട് 1,445 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സഞ്ചരിച്ചത്. കേരളത്തിലൂടെ യാത്ര ചെയ്യുന്ന ഏക രാജധാനി എക്‌സ്പ്രസാണ് തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്. 12431-12432 എന്നീ നമ്പറുകളിലാണ് ഈ തീവണ്ടിയുളളത്. തിരുവനന്തപുരം, ഹസ്റത്ത്, നിസാമുദ്ദീന്‍ നഗരങ്ങളെയാണ് സര്‍വ്വീസ് ബന്ധിപ്പിക്കുന്നത്.
56 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യന്‍ റെയില്‍വേ ശ്യംഖലയിലെ പ്രീമിയം ട്രെയിനുകളില്‍ ഒന്നായി രാജധാനി എക്‌സ്പ്രസ് കണക്കാക്കപ്പെടുന്നു. ഈസ്റ്റേണ്‍ റയില്‍വേ സോണ്‍ ആണ് രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ പരിപാലിക്കുന്നതും ഓപ്പറേറ്റ് ചെയ്യുന്നതും
ഹൗറയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസ് ട്രെയിന്‍17.15 മണിക്കൂറില്‍ 1449 കിലോ മീറ്റര്‍ ദൂരമാണ് പിന്നിടുന്നത്. ബിക്കാനീര്‍ സീല്‍ഡ ഡുറോന്റോ എക്‌സ്പ്രസും സീല്‍ഡ ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസും കഴിഞ്ഞാല്‍ ഈ റൂട്ടില്‍ ഓടുന്ന ഏറ്റവും വേഗതയേറിയ ട്രെയിനാണ് രാജധാനി എക്‌സ്പ്രസ്.
Content Highlights :56 years since India's first Rajdhani Express train journey started