
മനോഹരമായ മലനിരകളിലൂടെ യാത്ര പോകാൻ ഇഷ്ടപ്പെടാത്തതായി ആരാണുള്ളത്? ദുർഘടമായ റോഡുകൾ മുതൽ കുത്തനെയുള്ള ചരിവുകൾ വരെ, ബസ് ഓരോ തവണ തിരിയുമ്പോഴും നമ്മുടെ ഹൃദയം ഒന്ന് ഭയപ്പെടാറില്ലെ. അത്തരത്തിൽ ഒരു സാഹസികതയും ഒപ്പം അപകടം നിറഞ്ഞ ബസ് യാത്രയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ.
പർവതപ്രദേശമായ ഹിമാചൽ പ്രദേശിലെ ഒരു കുന്നിൻ റോഡിലൂടെയുള്ള ബസ് യാത്രയുടെ വീഡിയോയാണ് സമൂഹ മാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. tech.musafir എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രകൃതിഭംഗി, ഹിൽ സ്റ്റേഷനുകളുടെ അതിശയിപ്പിക്കുന്ന കാഴ്ചകൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണ് ഹിമാചൽ.
ഹിമാചലിൽ ഈ ബസില്‍ നിങ്ങള്‍ കയറുമോ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ കമൻ്റുകളുമായി നിരവധി പേരാണ് എത്തിയത്. ഹിമാചലിലെ ഡ്രൈവർമാർ വളരെ പ്രൊഫഷണലാണെന്ന് കുറിച്ചുകൊണ്ട് ഡ്രൈവർമാരുടെ കഴിവുകളെ പ്രശംസിക്കുകയാണ് ചിലർ. മറ്റൊരു ഉപയോക്താവ് ഒജി(ഓഹ് മൈ ഗോഡ്) എന്നെഴുതി. ഈ യാത്ര നിങ്ങൾ എടുക്കുന്ന റിസ്കുകള്‍ നിറഞ്ഞ തീരുമാനമായിരിക്കും. ഇത് ഭയപ്പെടുത്തുന്നതും അതിശയിപ്പിക്കുന്നതുമാണെന്ന് കമൻ്റിൽ മറ്റൊരാള്‍ കുറിച്ചു.
ആ സ്ഥലത്തിന്റെ കൃത്യമായ സ്ഥാനം കമൻ്റിൽ ഒരാൾ ചോദിക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലെ ഒരു പട്ടണമാണെന്നായിരുന്നു മറുപടി. ചമ്പയിൽ നിന്ന് പാംഗിയിലേക്ക് പോകുന്ന റോഡിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്ന് ഒരാള്‍ മറുപടിയും കൊടുത്തിട്ടുണ്ട്.
Content Highlights: Video Of Bus Journey In Himachal Goes Viral, Internet Says "Riding On Edge Of Your Lives"