
അവധിക്കാലമാകാനായി. ചൂടില്‍നിന്ന് രക്ഷപ്പെടാനും അവധി ആഘോഷിക്കാനും എവിടെ പോകും എന്ന ആലോചനയിലാണല്ലേ. എന്നാല്‍ ഒട്ടും മടിക്കേണ്ട നമുക്ക് ഊട്ടിവരെ പോയി വന്നാലോ. പ്രകൃതി ഭംഗി ആസ്വദിക്കാനും കോടമഞ്ഞിന്റെ താഴ്‌വരയില്‍ തണുപ്പുകൊളളാനും ട്രെക്കിംഗ് നടത്താനും ചോക്ലേറ്റുകളുടെ മധുരം നുണയാനും ഊട്ടിയെക്കാള്‍ മികച്ച സ്ഥലമുണ്ടോ. ഊട്ടി യാത്രയില്‍ കുട്ടികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് അവിടുത്തെ ടോയ് ട്രെയിന്‍ യാത്രയാണ്.
ഊട്ടിക്കും മേട്ടുപ്പാളയത്തിനും ഇടയിലായി സര്‍വ്വീസ് നടത്തുന്ന ടോയ് ട്രെയിനില്‍ അവധിക്കാല യാത്രക്കാര്‍ അധികവും കുട്ടികളായിരിക്കും. ഈ ടോയ് ട്രെയിന്‍ യാത്രയ്ക്ക് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. വേനലവധിക്കാലം പരിഗണിച്ച് ഇപ്പോള്‍ സമ്മര്‍ സ്‌പെഷ്യല്‍ ഊട്ടി-മേട്ടുപ്പാളയം നീലഗിരി മൗണ്ടന്‍ റെയില്‍വേ അധിക സര്‍വ്വീസ് നടത്താന്‍ പോവുകയാണ്. മാര്‍ച്ച് അവസാനം മുതല്‍ ജൂലൈ ആദ്യ വാരം വരെയാണ് സമ്മര്‍ സ്‌പെഷ്യല്‍ ഊട്ടി -മേട്ടുപ്പാളയം നീലഗിരി മൗണ്ടന്‍ റെയില്‍വേ സര്‍വ്വീസ് നീണ്ടുനില്‍ക്കുന്നത്.
സമ്മര്‍ സ്‌പെഷ്യല്‍ മേട്ടുപ്പാളയം-ഊട്ടി ടോയ് ട്രെയിന്‍ ട്രെയിന്‍ നമ്പര്‍ 06171
സമ്മര്‍ സ്‌പെഷ്യല്‍ ഊട്ടി - മേട്ടുപ്പാളയം ടോയ് ട്രെയിന്‍ മേട്ടുപ്പാളയത്ത് നിന്ന് മാര്‍ച്ച് 28 വെള്ളിയാഴ്ച രാവിലെ 9.10 ന് തുടങ്ങി ഉച്ചയ്ക്ക് 2.25 ന് ഊട്ടിയില്‍ എത്തും. വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്.
മേട്ടുപ്പാളയം - 9.10 am
കല്ലാര്‍ - 9.28 am
ഹില്‍ഗ്രോവ് - 10.46 am
കൂനൂര്‍ - 12.30 pm
വെല്ലിങ്ടണ്‍ - 13.04 pm
ആരവന്കാട് - 13.16 pm
കെറ്റി - 13.38 pm
ലവ്‌ഡേല്‍ - 14.00 pm
ഉദഗമണ്ഡലം (ഊട്ടി ) - 14.25 pm
സമ്മര്‍ സ്‌പെഷ്യല്‍ ഊട്ടി - മേട്ടുപ്പാളയം ടോയ് ട്രെയിന്‍ ട്രെയിന്‍ നമ്പര്‍ 06172
സമ്മര്‍ സ്‌പെഷ്യല്‍ ഊട്ടി - മേട്ടുപ്പാളയം ടോയ് ട്രെയിന്‍ മാര്‍ച്ച് 29 ന് രാവിലെ 11.25 ന് സര്‍വീസ് ആരംഭിച്ച് വൈകിട്ട് 4.20 ന് മേട്ടുപ്പാളയം എത്തും. ശനി, തിങ്കള്‍ ദിവസങ്ങളിലായിരിക്കും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക.
ഉദഗമണ്ഡലം (ഊട്ടി ) - 11.25 am
ലവ്‌ഡേല്‍ - 11.37 am
കെറ്റി - 12.00 pm
ആരവന്കാട് - 12.20 pm
വെല്ലിങ്ടണ്‍ - 12.35 pm
കൂനൂര്‍ - 13.00 pm
ഹില്‍ഗ്രോവ് - 14.34 pm
കല്ലാര്‍ - 15.50 pm
മേട്ടുപ്പാളയം - 16.20 pm
മേട്ടുപ്പാളയത്ത് നിന്ന് കൂനൂര് വരെ 40 ഫസ്റ്റ് ക്ലാസ് സീറ്റുകളും 140 സെക്കന്‍ഡ് ക്ലാസ് സീറ്റുകളും ഉണ്ടായിരിക്കും. കൂനൂരില്‍ നിന്ന് ഊട്ടിയിലേക്ക് ആകെയുള്ള 220 സീറ്റുകളില്‍ 80 എണ്ണം ഫസ്റ്റ് ക്ലാസും 140 സീറ്റുകള്‍ സെക്കന്‍ഡ് ക്ലാസും ആയിരിക്കും. ജൂലൈ 7 വരെയാണ് ഈ സര്‍വീസുകള്‍.
ഊട്ടി ടോയ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധാരണ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതു പോലെ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് ഉപയോഗിച്ച് ഊട്ടി - മേട്ടുപ്പാളയം ടോയ് ട്രെയിന്‍ ബുക്ക് ചെയ്യാം. ഊട്ടി അഥവാ ഉദഗമണ്ഡലത്തിന്റെ സ്റ്റേഷന്‍ കോഡ് UAM ഉം മേട്ടുപ്പാളയത്തിന്റേത് MTP യും കൂനൂരിന്റേത് CNR ഉം ആണ്. ഓണ്‍ലൈന്‍ അല്ലാതെ, നിങ്ങളുടെ യാത്രയുടെ ദിവസം ട്രെയിന്‍ പുറപ്പെടുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് സ്റ്റേഷനിലെത്തി നേരിട്ട് കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരാള്‍ക്ക് നാല് ടിക്കറ്റില്‍ കൂടുതല്‍ ഒരു യാത്രയ്ക്ക് നല്‍കില്ല. ഏറെ തിരക്ക് അനുഭവപ്പെടുവാന്‍ സാധ്യതയുള്ളതിനാല്‍ കൗണ്ടര്‍ വഴിയുള്ള ടിക്കറ്റ് ചിലപ്പോള്‍ കിട്ടിയില്ലെന്ന് വരാം. മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കുകയാണ് ഏറ്റവും നല്ലത്.
Content Highlights :Considering the summer vacation, the Nilgiri Mountain Railway is now going to run an additional summer special service between Ooty and Mettupalayam