പൊള്ളും വില കൊടുത്ത് പൊന്നെന്തിന്? വിവാഹത്തിന് റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍ക്ക് പ്രിയമേറുന്നു

സ്വര്‍ണവില അനുദിനം കൂടുമ്പോള്‍ അടുത്ത മാര്‍ഗമെന്തെന്ന് ആലോചിക്കുകയാണ് എല്ലാവരും

dot image

എള്ളോളം തരി പൊന്നെന്തിനാ…
തഞ്ചാവൂര്‍ പട്ടെന്തിനാ…
തങ്കം തെളിയണ പട്ടു തിളങ്ങണ
ചന്തം നിനക്കാടീ…
തൊട്ടാല്‍ കൈപൊളളുന്നതുപോലെ ഓരോ ദിവസവും സ്വര്‍ണ വില കൂടി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ മികച്ച നിക്ഷേപമായി ആളുകള്‍ സ്വര്‍ണത്തെ കാണാന്‍ തുടങ്ങിയെങ്കിലും സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ പലരും മടിച്ചു തുടങ്ങി. പണിക്കൂലിയെ പേടിച്ചും ആഭരണം വാങ്ങാന്‍ മടിക്കുന്നവരുണ്ട്. പുതുതലമുറയ്ക്ക് സ്ത്രീധനത്തോട് യോജിപ്പും ഇല്ല. എങ്കിലും വിവാഹ സമ്മാനമായും മക്കള്‍ക്കുളള സേവിങ്‌സായും സ്വര്‍ണത്തെ കരുതുന്ന മാതാപിതാക്കളുണ്ട്. യുവതലമുറയെ സംബന്ധിച്ചിടത്തോളം വിവാഹത്തിന്‍റെ അന്നുമാത്രം അല്പം ആഭരണങ്ങളെല്ലാമണിഞ്ഞ് സുന്ദരിയായി നില്‍ക്കണം. അതിന് പൊന്ന് തന്നെ വേണമെന്നുണ്ടോ..


വിവാഹം ആഘോഷമാക്കിമാറ്റാന്‍ ആഗ്രഹിക്കുന്ന തലമുറ സ്വര്‍വിലയൊന്നും മൈന്‍ഡ് ചെയ്യുന്നതേയില്ല. സാരിയും മുല്ലപ്പൂവും ആഭരണങ്ങളും അണിഞ്ഞ് പരമ്പരാഗത ശൈലിയില്‍ വിവാഹമണ്ഡപത്തിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ സ്വര്‍ണമില്ലെങ്കിലും ഞങ്ങള്‍ റോള്‍ഡ് ഗോള്‍ഡ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യും എന്ന മട്ടിലാണ്. ഇന്നിപ്പോള്‍ വിവാഹ ആഘോഷങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമെല്ലാം സ്വര്‍ണത്തിന് പകരം മുക്കുപണ്ടം അണിയുന്നവര്‍ കൂടുകയാണ്. അതേ സീറോ ഗോള്‍ഡ് വെഡ്ഡിങ്ങുകള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

വധു സ്വര്‍ണാഭരണങ്ങള്‍ അണിയാത്തതില്‍ വരന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുകള്‍ ഇല്ലതാനും. സ്വര്‍ണത്തെ വെല്ലുന്ന റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍ വില്‍ക്കുകയും വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്ന ബിസിനസുമായി കച്ചവടക്കാര്‍ രംഗത്ത് വന്നിട്ടുമുണ്ട്.

ഇന്നലെ മാത്രം 320 രൂപ വര്‍ദ്ധിച്ചാണ് സ്വര്‍ണ്ണവില 66,320 രൂപയായി സര്‍വ്വകാല റെക്കോര്‍ഡിലെത്തിയത്. ഗ്രാമിന് 8290 രൂപയാണ് വില. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 2800 രൂപയാണ് കൂടിയത്.

Content Highlights : There are people who hesitate to buy jewelry not only as an investment but also out of fear of the labor costs involved in buying gold

dot image
To advertise here,contact us
dot image