മുംബൈ മലയാളികൾക്ക് എളുപ്പം നാട്ടിലെത്താം; അവധിക്കാല പ്രത്യേക തീവണ്ടിയുമായി ഇന്ത്യൻ റെയിൽവേ

കേരളത്തിൽ ട്രെയിനിന് നിരവധി സ്റ്റോപ്പുകളുണ്ട്

dot image

വെക്കേഷൻ സമയത്തെ തിരക്ക് ക്രമീകരിക്കാനും മുംബൈ മലയാളികൾക്ക് എളുപ്പം നാട്ടിലെത്താനുമായി സമ്മർ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. മുംബൈയിലെ ലോകമാന്യ തിലക് ടെർമിനലിൽ നിന്ന് തുടങ്ങി തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) വരെയുള്ള പ്രത്യേക തീവണ്ടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏപ്രിൽ 3 മുതൽ മെയ് 29 വരെ, ആഴ്ചയിൽ ഒരു ദിവസമാണ് സർവീസ്. എല്ലാ വ്യാഴാഴ്ചയും എൽടിടിയിൽ നിന്ന് വൈകുന്നേരം 4 മണിക്ക് ട്രെയിൻ പുറപ്പെടും. വെള്ളിയാഴ്ച രാത്രി 10.45ന് തിരുവനന്തപുരം നോർത്ത് എത്തും. ശനിയാഴ്ച 4:20ന് തിരുവനന്തപുരം നോർത്തിൽ നിന്ന് ട്രെയിൻ എൽടിടിയിലേക്ക് പുറപ്പെടും. തുടർന്ന് തിങ്കൾ പുലർച്ചെ 12.45ന് എൽടിടിയിലെത്തും. മാർച്ച് 24നാണ് ട്രെയിനിൽ റിസർവേഷൻ ആരംഭിക്കുക.

കേരളത്തിൽ ട്രെയിനിന് നിരവധി സ്റ്റോപ്പുകളുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണുർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.

കേരളത്തിൽ നിന്ന് മുംബൈയിലേക്ക് മൂന്ന് സ്ഥിരം ട്രെയിനുകളാണ് ഉള്ളത്. നേത്രാവതി, എൽടിടി വീക്കിലി, സിഎസ്എംടി എക്സ്പ്രസ് എന്നിവയാണവ. അവധിക്കാലത്ത് ഈ ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാതെ വരിക പതിവാണ്. ഈ ബുദ്ധിമുട്ട് മറികടക്കാനാണ് റെയിൽവേ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.

Content Highlights: Special train between LTT and TVM North at vacation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us