വീനസ് ദേവതയെന്ന് അവകാശവാദം,നഗ്നയായി വിമാനത്താവളത്തില്‍ കറക്കം; ജീവനക്കാരെ ആക്രമിച്ച് യുവതി

അക്രമാസക്തയായ യുവതി അയാളുടെ കൈയില്‍ നിന്ന് പെന്‍സില്‍ പിടിച്ചുവാങ്ങി അയാളുടെ തലയ്ക്കും മുഖത്തും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

dot image

തിവിചിത്രമായ ഒരു സംഭവത്തിനാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ടെക്‌സാസ് വിമാനത്താവളം സാക്ഷ്യം വഹിച്ചത്. മനോനില തെറ്റിയ യുവതി സ്വയം വീനസ് ദേവതയാണെന്ന് അവകാശപ്പെട്ട് നഗ്നയായി നടക്കുകയും വിമാനത്താവളത്തിലെ ജീവനക്കാരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.

മാര്‍ച്ച് പതിനാലിനാണ് സംഭവം. സാമന്ത പാല്‍മയെന്നാണ് യുവതിയുടെ പേര്. സ്വയം വീനസ് ദേവതയെന്ന് അവകാശപ്പെട്ട് വസ്ത്രമുരിഞ്ഞ് വിമാനത്താവളത്തില്‍ നടന്ന യുവതിയെ ഒരു റസ്റ്ററന്റ് മാനേജര്‍ തടയാന്‍ ശ്രമിച്ചു. ഇതോടെ അക്രമാസക്തയായ യുവതി അയാളുടെ കൈയില്‍ നിന്ന് പെന്‍സില്‍ പിടിച്ചുവാങ്ങി അയാളുടെ തലയ്ക്കും മുഖത്തും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പോരാത്തതിന് കൈയില്‍ കടിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ചവരെയും യുവതി ആക്രമിച്ചു.

യുവതി മാനേജരെ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ ഒരു ടെലിവിഷന്‍ യുവതി തകര്‍ക്കുന്നതും കുടിവെള്ളം വലിച്ചെറിയുന്നതും സമനില തെറ്റിയതുപോലെ ഓടുന്നതും കാണാം. കണ്ടുനില്‍ക്കുന്നവരില്‍ ഒരാള്‍ യുവതിക്ക് കോട്ട് വാഗ്ദാനം ചെയ്യുന്നുമുണ്ട്. പിന്നീട് സ്ഥലത്ത് നിന്ന് ഓടിയൊളിച്ച യുവതിയെ ടെര്‍മിനല്‍ ഡിയിലെ ഗേറ്റ് ഡി വണ്ണിന് സമീപമുള്ള എമര്‍ജന്‍സി ഡോറിന് പിന്നില്‍ നിന്നാണ് പിടികൂടിയത്.

ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവിധ ഡിസ്‌നി ക്യാരക്ടറുകളായാണ് യുവതി പെരുമാറുന്നതെന്ന് പൊലീസ് പറയുന്നു. ഓരോ സമയത്തും ഓരോ ഡിസ്‌നി രാജകുമാരിമാരുടെ പേര് പറയുകയും താന്‍ അതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതാണ് യുവതിയുടെ രീതി. ചിലപ്പോള്‍ വീനസ് ദേവതയാണെന്നും പറയും. എട്ടുവയസ്സുകാരിയായ മകള്‍ക്കൊപ്പമായിരുന്നു യുവതിയെന്നും മാനസികാസ്വാസ്ഥ്യത്തിനുള്ള മരുന്ന് യുവതി കഴിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു.

Content Highlights: Naked woman goes on stabbing, biting spree at Texas airport in 'manic episode'

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us