
യാത്ര ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയെ പിന്നിലാക്കി ഇന്ത്യ. സെര്‍ബിയന്‍ ക്രൗഡ്സോഴ്സ്ഡ് ഡാറ്റാ പ്ലാറ്റ്ഫോമായ നംബിയോ പുറത്തിറക്കിയ പട്ടികയിലാണ് ഇന്ത്യ അമേരിക്കയെ ഏറെ ദൂരം പിന്നിലാക്കിയത്. 146 രാജ്യങ്ങളുടെ പട്ടികയില്‍ 66-ാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക 89-ാം സ്ഥാനത്തും. പാകിസ്താന് 65-ാം സ്ഥാനമാണുളളത്. ഇസ്രായേല്‍ ആക്രമണം ഇനിയും അവസാനിപ്പിക്കാത്ത പലസ്തീന്‍ യാത്ര ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ 61-ാം സ്ഥാനത്താണ്.
146 രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളുടെ തോത് പരിശോധിച്ചാണ് നംബിയോ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരുള്‍പ്പെടെ അവരുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച ആളുകള്‍ പൂരിപ്പിച്ച സര്‍വ്വേകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യൂറോപ്യന്‍ രാജ്യമായ അന്‍ഡോറയാണ് സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍. യുഎഇ, ഖത്തര്‍, തായ്വാന്‍, ഒമാന്‍ എന്നിവയാണ് പട്ടികയിലെ ആദ്യത്തെ അഞ്ച് രാജ്യങ്ങള്‍.
സര്‍വ്വേ പ്രകാരം ലോകത്ത് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യം വെനിസ്വലയാണ്. പാപുവ ന്യൂ ഗിനിയ, ഹൈതി, അഫ്ഗാനിസ്ഥാന്‍, സൗത്ത് ആഫ്രിക്ക എന്നിവയാണ് യാത്ര ചെയ്യാന്‍ സുരക്ഷിതമല്ലാത്ത മറ്റ് രാജ്യങ്ങള്‍.
Content Highlights: India ranks higher than United States