
അവധിക്കാലമായാൽ റെയിൽവേ പ്രത്യേക തീവണ്ടികൾ പ്രഖ്യാപിക്കുന്നത് പതിവാണ്. ഒരു സംസ്ഥാനത്തിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഭാഗങ്ങളിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിക്കാറുണ്ട്. അത്തരത്തിൽ കേരളത്തിൽനിന്ന് ഇപ്പോൾ ബെംഗളുരുവിലേക്കും ഒരു ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവേ.
തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) മുതൽ ബെംഗളൂരു SMV ടെർമിനൽ വരെയാണ് ട്രെയിൻ സർവീസ് നടത്തുക. ട്രെയിൻ മുഴുവൻ എസി കംപാർട്മെന്റുകളാണ്. ഏപ്രിൽ 4 മുതൽ മെയ് 5 വരെയാണ് സർവീസ്. എല്ലാ വെള്ളിയാഴ്ചകളിലും SMV ടെർമിനലിൽ നിന്ന് രാത്രി 10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം നോർത്ത് എത്തും. മടക്കയാത്രയ്ക്കായി, ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം കാലത്ത് ഏഴരയോടെ ബെംഗളുരുവിലെത്തും. വിഷു, അവധിക്കാല സമയത്ത് സ്വകാര്യ ബസുകൾ കൊള്ളനിരക്ക് ഈടാക്കുമ്പോൾ യാത്രക്കാർക്ക് ഈ സ്പെഷ്യൽ ട്രെയിനുകൾ ആശ്വാസമാകും.
ട്രെയിനിന്റെ സ്റ്റോപ്പുകൾ ഇങ്ങനെയാണ്; വർക്കല , കൊല്ലം, കായങ്കുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. കൃഷ്ണരാജപുരമാണ് ബെംഗളുരുവിനടുത്തുള്ള സ്റ്റോപ്പ്.
അവധിക്കാല സ്പെഷ്യൽ ട്രെയിനായി ലോകമാന്യതിലകിലേക്കും സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമാന്യതിലകില്‍നിന്നും ഏപ്രില്‍ 3,10,17,24 മെയ് 1,8,15,22, 29 തീയതികളില്‍ വൈകിട്ട് നാലിന് പുറപ്പെടുന്ന ട്രെയിന്‍ (01063) പിറ്റേന്ന് രാത്രി 10.45 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.
മടക്കയാത്ര ഏപ്രില്‍ 5, 12, 19,26 മെയ് 3,10,17,24,31 തീയതികളില്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്നും വൈകിട്ട് 4.20 ന് പുറപ്പെടുന്ന ട്രെയിന്‍ (01064) മൂന്നാം ദിവസം പുലര്‍ച്ചെ 12.45 ന് ലോകമാന്യ തിലകിലെത്തും.