പതിനായിരക്കണക്കിന് പാമ്പുകള്‍ കൂട്ടത്തോടെ എത്തും, അവിശ്വസനീയമായ പ്രതിഭാസത്തിന് പിന്നില്‍

നാര്‍സിസ് സ്‌നേക്ക് ഗാതറിംഗ് ഇപ്പോള്‍ ലോകമെമ്പാടുമുളള സഞ്ചാരികളെ ആകര്‍ഷിച്ചുകഴിഞ്ഞു

dot image

പാമ്പുകള്‍ മറ്റ് ജീവജാലങ്ങളെപ്പോലെ കൂട്ടത്തോടെ ജീവിക്കുന്നവയല്ലെന്നാണ് പൊതുവെയുളള ധാരണ. എന്നാല്‍ എല്ലാ വര്‍ഷവും കാനഡയിലെ ചെറു പട്ടണമായ നാര്‍സിസില്‍ അവിശ്വസനീയമായ ഒരു പ്രതിഭാസമുണ്ടാകുന്നുണ്ട്. പ്രദേശത്ത് 75,000 മുതല്‍ ഒന്നര ലക്ഷം വരെ പാമ്പുകള്‍ ഒത്തുകൂടും. വസന്തകാലത്താണ് ഇത് സംഭവിക്കുക. വടക്കേ അമേരിക്കയില്‍ സാധാരണയായി കാണപ്പെടുന്ന റെഡ് സൈഡഡ് ഗാര്‍ട്ടര്‍ പാമ്പുകളാണ് നാര്‍സിസിലേക്ക് ഒന്നിച്ചെത്തുന്നത്. കാനഡയില്‍ ശൈത്യകാലമാകുമ്പോള്‍ മണ്ണിനടിയിലുളള മാളങ്ങളിലാണ് ഈ പാമ്പുകള്‍ ജീവിക്കുക. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ചൂട് ആവശ്യമായതിനാല്‍ നാര്‍സിസിലെ നിലം അവയ്ക്ക് അനുയോജ്യമാണ്.

Narcisse Snake Dens


ശൈത്യകാലം വരുമ്പോള്‍ പാമ്പുകള്‍ കൂട്ടത്തോടെ ഈ പ്രദേശത്തേയ്ക്ക് എത്തിച്ചേരും. ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടുളള മാളങ്ങളാണ് നാര്‍സിസിലുളളത്. അതുകൊണ്ടുതന്നെ അവയ്ക്ക് ശൈത്യകാലത്ത് ആവശ്യമായ ചൂട് ഇവിടെനിന്ന് ലഭിക്കും. കാലാവസ്ഥ ചൂടുപിടിച്ചുകഴിയുമ്പോള്‍ ആണ്‍ പാമ്പുകള്‍ ഇണചേരാന്‍ പെണ്‍ പാമ്പിനെ തിരഞ്ഞ് പുറത്തിറങ്ങിത്തുടങ്ങും. പെണ്‍ പാമ്പിന്റെ ശ്രദ്ധ പിടിച്ചുപറ്റാനായി മറ്റ് ആണ്‍ പാമ്പുകള്‍ മത്സരിക്കും. പെണ്‍പാമ്പുകള്‍ നൂറുകണക്കിന് ആണ്‍ പാമ്പുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നത് മനോഹരമായ കാഴ്ച്ചയാണ് ഇവിടെ കാണാനാകുക.

Narcisse Snake Dens


നമ്മളലില്‍ പലരും കരുതിയിരുന്നതുപോലെ പാമ്പുകള്‍ ഒറ്റപ്പെട്ട് ജീവിക്കുന്നവയല്ലെന്നും സാമൂഹ്യ ജീവികള്‍ തന്നെയാണെന്നും ഈ പ്രതിഭാസം തെളിയിക്കുകയാണ്. എന്നാല്‍ ഈ കുടിയേറ്റത്തിനായി സമീപത്തുളള ഹൈവേ മുറിച്ചുകടക്കുമ്പോള്‍ നിരവധി പാമ്പുകള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. ഇത് തടയാനായി റോഡിനടിയില്‍ ഇവയ്ക്ക് കടക്കാനായി പ്രത്യേകം തുരങ്കങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതുവഴി പാമ്പുകള്‍ വണ്ടിയിടിച്ച് കൊല്ലപ്പെടുന്നത് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് അധികൃതർ പറയുന്നത്. നാര്‍സിസ് സ്‌നേക്ക് ഗാതറിംഗ് ഇപ്പോള്‍ ലോകമെമ്പാടുമുളള സഞ്ചാരികളെ ആകര്‍ഷിച്ചുകഴിഞ്ഞു. നിരവധിപേരാണ് അവിശ്വസനീയമായ ഈ പ്രകൃതി പ്രതിഭാസത്തിന് സാക്ഷ്യംവഹിക്കാനായി ഇവിടെ എത്തുന്നത്.

Content Highlights: Narcisse snake gathering in Canada

dot image
To advertise here,contact us
dot image