സ്വര്‍ണക്കൂമ്പാരത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന നഗരം; ആഫ്രിക്കയിലെ 'സിറ്റി ഓഫ് ഗോള്‍ഡ്'

ഈ സ്വര്‍ണ നഗരത്തിന്റെ കഥ കേട്ടാല്‍ നിങ്ങളുടെ കണ്ണ് 'മഞ്ഞളിക്കും'

dot image

ദക്ഷിണാഫ്രിക്ക എന്ന പേര് കേട്ടാല്‍ ആദ്യം മനസിലേക്ക് വരുന്ന കാര്യങ്ങളിലൊന്നാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉത്പാദക രാജ്യമെന്ന പേര്. ദീര്‍ഘകാലം ഏറ്റവും അധികം സ്വര്‍ണം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായിരുന്നു ദക്ഷിണാഫ്രിക്ക. നിലവില്‍ ചൈനയും ഓസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് പിന്നിലായിപ്പോയെങ്കിലും വളരെക്കാലം ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്ക തന്നെയായിരുന്നു.

ഇതാണ് ആ സ്വര്‍ണനഗരം

സ്വര്‍ണ നഗരം എന്നറിയപ്പെടുന്ന ജോഹന്നാസ് ബര്‍ഗാണ് ദക്ഷിണാഫ്രിക്കയുടെ സ്വര്‍ണ ഖനനത്തിന് പേരുകേട്ട പ്രധാന കേന്ദ്രം. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണഖനിയും ഈ നഗരത്തിലാണ്. 1886 ലാണ് നഗരത്തില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. 1970-ന് ശേഷം സ്വര്‍ണഖനനം കൂടുതല്‍ സജീവമായി. ഇതിന് ശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉത്പാദക രാജ്യമായി ദക്ഷിണാഫ്രിക്ക മാറുന്നത്. സ്വര്‍ണ ഖനനം സജീവമായ 1970 ന് ശേഷം ജോഹന്നാസ് ബര്‍ഗിലെ ഖനികളില്‍ നിന്ന് ഉത്പാദിപ്പിച്ചത് ഏകദേശം 40,000 ടണ്ണിലധികം സ്വര്‍ണമാണ്. ഈ സ്വര്‍ണ നഗരത്തിന്റെ ഉപരിതലത്തിലുള്ള 22 ശതമാനം മാത്രമാണ് ഇതുവരെ ഖനനം ചെയ്തിട്ടുളളത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നഗര പ്രദേശങ്ങളിലെല്ലാം വലിയ അളവില്‍ സ്വര്‍ണനിക്ഷേപമുണ്ട് എന്നാണ് പറയപ്പെടുന്നത്. നഗരം ആകെ ഖനനം ചെയ്യാന്‍ സാധ്യമല്ല എന്നതുകൊണ്ട് ചിലയിടങ്ങളില്‍ തുരങ്കങ്ങള്‍ വഴിയുളള ഖനനം ഇപ്പോഴും നടന്നു വരുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഖനി

ജോഹന്നാസ് ബര്‍ഗിലെ സൗത്ത് ഡീപ്പ് ഖനിയാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണഖനിയായി കണക്കാക്കുന്നത്. ലോകത്തിലെ ഏഴാമത്തെ ആഴമേറിയ ഖനി കൂടിയാണിത്. 2000 വരെ വെസ്‌റ്റേണ്‍ ഏരിയാസ് ഗോള്‍ഡ് മൈന്‍ എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. 2092 വരെ കുഴിച്ചെടുക്കാനുള്ള സ്വര്‍ണം സൗത്ത് ഡീപ്പിന്റെ ഖനിയിലുണ്ടെന്നാണ് കാണപ്പെടുന്നത്. പക്ഷേ 1980 നും 2018നും ഇടയില്‍ രാജ്യത്ത് സ്വര്‍ണ ഉത്പാദനം 85 ശതമാനം കുറഞ്ഞിരിക്കുന്നതും മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. ഇന്ന് ദക്ഷിണാഫ്രിക്കയില്‍ ഉപേക്ഷിക്കപ്പെട്ട 6000 ഖനികളാണ് ഉള്ളത്.

സ്വര്‍ണ ഉത്പാദനത്തില്‍ സമ്പന്നമായ രാജ്യം

സ്വര്‍ണ ഉത്പാദനത്തില്‍ നിലവിലെ ഏറ്റവും സമ്പന്നമായ രാജ്യം ഓസ്‌ട്രേലിയ ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 ല്‍ 12,000 ടണ്‍ സ്വര്‍ണമാണ് ഓസ്‌ട്രേലിയ ഉത്പാദിപ്പിച്ചത്. ഓസ്‌ട്രേലിയ കയറ്റുമതി ചെയ്യുതില്‍ 50 ശതമാനവും സ്വര്‍ണമാണ്.

Content Highlights :South Africa was one of the largest gold producing countries for a long time

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us