ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

ഒരു ലൈഫും പൊതുവായഇന്‍ഷുറന്‍സും എന്നതാണ് നയം.

dot image

ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വന്‍കിട കമ്പനികള്‍ക്ക് നേരിട്ട് മാര്‍ക്കറ്റില്‍ പ്രവേശിക്കാനുളള അവസരമാണ് ഇതിലൂടെ ലഭിക്കാന്‍ പോകുന്നത്. എന്നാല്‍ വ്യക്തിഗത ഇന്‍ഷുറന്‍സ് ഏജന്‍റുമാര്‍ക്ക് ഒന്നിലധികം കമ്പനികളുടെ പോളിസികള്‍ ഒരേസമയം ചേര്‍ക്കാനുമാകും . ഒരു ലൈഫും പൊതു ഇന്‍ഷുറന്‍സും എന്നതാണ് നയം. ഈ മാസം അവസാനം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇന്‍ഷുറന്‍സ് ഭേദഗതി ബില്ല് അവതരിപ്പിക്കും.

പോളിസികള്‍ക്ക് അംഗീകാരം രേഖപ്പെടുത്താന്‍ കൂടുതല്‍ കമ്പനികളെ അനുവദിച്ചുകൊണ്ട് രാജ്യത്ത് ഇന്‍ഷുറന്‍സ് വ്യാപനം 4 ശതമാനം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് രണ്ട് നിര്‍ദ്ദേശങ്ങളും. നിലവില്‍ ഏജന്റുമാര്‍ ഒന്നിലധികം കമ്പനികളുടെ ഉത്പന്നങ്ങള്‍ വാഗ്ധാനം ചെയ്യുന്നുണ്ടെങ്കിലും അത് നേരിട്ട് ചെയ്യുന്നതിന് പകരം മറ്റ് കമ്പനികളുടെ ഏജന്റുമാരായി അവരുടെ പങ്കാളികളെ രജിസ്റ്റര്‍ ചെയ്താണ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുക.

എസ് ബിഐ ,ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് മുതല്‍ ടാറ്റയും ബിര്‍ളയും വരെ ഇതിനോടകം തന്നെ ഇന്‍ഷുറന്‍സ് മേഖലയില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് ദീര്‍ഘ കാലത്തേക്കുള്ളതും ഉയര്‍ന്ന നിക്ഷേപനിരക്ക് ഉള്ളതും ആയതിനാല്‍ ഇങ്ങനെ സംഭവിക്കാന്‍ ഇടയില്ല എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ . മാത്രമല്ല Allianz പോലുളള ചില വന്‍കിട കമ്പനിക്കാര്‍ ഇന്ത്യന്‍ പങ്കാളികളായ ബജാജ് ഫിന്‍സര്‍വ്വുമായി അകലാനും ശ്രമിക്കുന്നുണ്ട്. ഇവര്‍ സ്വന്തമായി നില്‍ക്കാനാണ് സാധ്യത.


ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് പരിധി ഉയര്‍ത്തുന്നതിനൊപ്പം ഡയറക്ടര്‍മാര്‍ക്കുള്ള മറ്റ് നിബന്ധനകളും ലഘൂകരിക്കാനുള്ള നിര്‍ദ്ദേശമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. ഇതിനോടൊപ്പംതന്നെ മറ്റു ഭേദഗതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് സംയോജിത ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള ഭേദഗതികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂലധനം സൗജന്യമായി സോള്‍വന്‍സി ആവശ്യകതകള്‍ ലഘൂകരിക്കാനുള്ള ഭേദഗതികള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ.

Content Highlights : The government is ready to allow 100 percent foreign investment in the insurance business

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us