'ക്രെഡിറ്റ് കാര്‍ഡ്' ഔട്ട് 'യുപിഐ' ഇന്‍!! ഇനി ചെറുകിട ബാങ്കുകളും വായ്പ തരും, യുപിഐ മാത്രം മതി

കൊമേഷ്യല്‍ ബാങ്കുകള്‍ക്ക് മാത്രമായിരുന്നു സെപ്റ്റംബറില്‍ നടപ്പിലാക്കിയ ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നല്‍കാന്‍ അനുമതി

dot image

ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം യു.പി.ഐ സംവിധാനം വഴി വായ്പാ സേവനം നല്‍കാന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്കിന്റെ അനുമതി. ഇനി യുപിഐ ആപ്പ് വഴി നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സേവനങ്ങള്‍ ലഭിക്കും. കൊമേഷ്യല്‍ ബാങ്കുകള്‍ക്ക് മാത്രമായിരുന്നു സെപ്റ്റംബറില്‍ നടപ്പിലാക്കിയ ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നല്‍കാന്‍ അനുമതി. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും അനുമതി ലഭിച്ചതോടെ നിരവധി ആളുകളിലേക്ക് ഇതിന്റെ സേവനം എത്തും.

ആവശ്യാനുസരണം കടമെടുക്കാന്‍ ഒരു ബാങ്ക് അനുവദിക്കുന്ന പണമാണ് ക്രെഡിറ്റ് ലൈന്‍. ബാങ്കുകളില്‍ നിന്ന് മുന്‍കൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകള്‍ യുപിഐ വഴി ആക്സസ് ചെയ്യാന്‍ ഈ ഉല്‍പ്പന്നം വ്യക്തികളെയും ബിസിനസുകളെയും പ്രാപ്തരാക്കുന്നു. വ്യക്തികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും അതിവേഗത്തില്‍ വായ്പ ലഭ്യമാകുമെന്നതാണ് പ്രത്യേകത. നിലവില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ ഇനി മുതല്‍ യു.പി.ഐ ആപ്പ് വഴി ചെയ്യാമെന്ന് അര്‍ത്ഥം. നിരവധി കാര്‍ഡുകള്‍ കൊണ്ടുനടക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ബാങ്കുകളാണ് വായ്പാസേവനത്തിന്റെ പലിശനിരക്ക്, വായ്പാപരിധി, കാലാവധി തുടങ്ങിയവ നിശ്ചയിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ പോലെ നിശ്ചിത ദിവസത്തേക്ക് കുറഞ്ഞ പലിശ നിരക്കിലാകും ക്രെഡിറ്റ് ലൈന്‍ നടപ്പിലാക്കുകയെന്നാണ് സൂചന. തിരിച്ചടവ് മുടങ്ങിയാല്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും.

ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍

*പ്ലേ സ്റ്റോറില്‍ നിന്നും യു.പി.ഐ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക

*യു.പി.ഐ ആപ്പിന്റെ ഇടത് വശത്തുള്ള പ്രൊഫൈല്‍ സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

*ഇതില്‍ നിങ്ങളുടെ ക്രെഡിറ്റ് ലൈന്‍ ലഭ്യമായിട്ടുള്ള ബാങ്ക് തിരഞ്ഞെടുക്കുക

*ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍ ഇതിനായി ഉപയോഗിക്കേണ്ടതുണ്ട്

*ലിങ്ക് ചെയ്തശേഷം യു.പി.ഐ പിന്‍ സെറ്റ് ചെയ്യുക. ഇതോടെ പെയ്‌മെന്റ് ഓപ്ഷനായി ക്രെഡിറ്റ് ലൈന്‍ ആക്ടീവാകും

*സേവനം ആക്ടീവ് ആകുന്നതോടെ പെയ്‌മെന്റ് ഓപ്ഷനുകളുടെ കൂടെ ക്രെഡിറ്റ് ലൈനും ഉപയോഗിക്കാവുന്നതാണ്.
ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസമാകും

Content Highlights: Credit Line UPI small finance banks

dot image
To advertise here,contact us
dot image