കുടിയന്മാർക്ക് ദുബായിലും രക്ഷയില്ല, വില കൂടും; മദ്യത്തിന് 30 ശതമാനം നികുതി പുനഃസ്ഥാപിക്കുന്നത് എന്തുകൊണ്ട്?

നേരത്തെ ദുബായിൽ മദ്യം ഉപയോഗിക്കുന്നതിന് 270 ദിർഹം നൽകി ലൈസൻസ് എടുക്കേണ്ടിയിരുന്നു

dot image

ദുബായിൽ മദ്യത്തിന് നൽകിയിരുന്ന ഇളവുകൾ പിൻവലിച്ച് 30 ശതമാനം നികുതി പുനഃസ്ഥാപിക്കുന്നു. ജനുവരി ഒന്ന് മുതലാണ് ദുബായിൽ മദ്യത്തിന് 30 ശതമാനം നികുതി വീണ്ടും ഏർപ്പെടുത്തുന്നത്. നേരത്തെ 2023 ജനുവരി ഒന്നിന് മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന മുനിസിപ്പാലിറ്റി നികുതി ദുബായ് ഒഴിവാക്കിയിരുന്നു. മദ്യം വാങ്ങാനുള്ള ലൈസൻസും ദുബായ് സൗജന്യമാക്കിയിരുന്നു. ഒരുവർഷത്തേക്ക് നൽകിയിരുന്ന ഈ ഇളവ് പിന്നീട് ഒരുവർഷം കൂടി നീട്ടുകയായിരുന്നു.

നികുതി പുനഃസ്ഥാപിക്കുന്നതോടെ നിലവിൽ 50 ദിർഹം വിലയുള്ള മദ്യത്തിന് 2025 ജനുവരി 1 മുതൽ 65 ദിർഹം നൽകേണ്ടി വരും. നേരത്തെ ദുബായിൽ മദ്യം ഉപയോഗിക്കുന്നതിന് 270 ദിർഹം നൽകി ലൈസൻസ് എടുക്കേണ്ടിയിരുന്നു. ഈ ഫീസും നികുതിക്കൊപ്പം 2023 ൽ ഒഴിവാക്കിയിരുന്നു.

2020 ൽ നേരത്തെ അബുദാബിയും ലൈസൻസ് ഫീസ് ഒഴിവാക്കിയിരുന്നു. ഇതേവർഷം തന്നെയാണ് യുഎഇയിൽ മദ്യ ഉപയോഗം കുറ്റവിമുക്തമാക്കിയത്. 21 വയസ് പൂർത്തിയായ വ്യക്തിക്ക് വീടുകളിൽ ഇരുന്നോ ലൈസൻസുള്ള സ്ഥലങ്ങളിൽ നിന്നോ മദ്യം കഴിക്കാമെന്നാണ് നിയമം അനുശാസിക്കുന്നത്.

ദുബായിൽ എമിറേറ്റ്‌സ് ഐഡിയുള്ളവർക്കും പാസ്‌പോർട്ട് ഉള്ള വിനോദസഞ്ചാരികൾക്കും മദ്യം ഉപയോഗിക്കാനുള്ള ലൈസൻസ് സൗജന്യമായി ലഭിക്കും. മദ്യത്തിന്റെ നികുതി പുനഃസ്ഥാപിക്കുന്നതായി തങ്ങൾക്ക് നിർദ്ദേശം ലഭിച്ചതായി പ്രമുഖ മദ്യറിട്ടേയിലർമാരായ ആഫ്രിക്കൻ ഈസ്റ്റേൺ ദി നാഷണലിനോട് സ്ഥിരീകരിച്ചു.

അതേസമയം നികുതി പുനഃസ്ഥാപിക്കുന്നത് റെസ്റ്റോറന്റുകൾക്കും ബാറുകൾക്കും ഗുണകരമായേക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ മദ്യത്തിന് വില കുറഞ്ഞതിനാൽ ആളുകൾ നേരിട്ട് മദ്യം വാങ്ങി ഉപയോഗിക്കുന്നത് കൂടുതലാണ്. നികുതി പുനഃസ്ഥാപിക്കുന്നതിലൂടെ ഈ വിൽപ്പന കുറയുകയും മദ്യപിക്കുന്നവർ കൂടുതലായി ബാറുകളെയും റസ്റ്റോറന്റുകളെയും ആശ്രയിക്കുന്നതും കൂടുമെന്നുമാണ് വിലയിരുത്തുന്നത്.

Content Highlights: Why Dubai restore 30 percent tax on alcohol?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us