'ഇടവേള കഴിഞ്ഞു, ഇനി മുന്നോട്ട്' ; സ്വർണവില വീണ്ടും കൂടി

സ്വർണവില ഇനിയും വർധിക്കുമെന്നാണ് സാമ്പത്തിക വിദധർ നിരീക്ഷിക്കുന്നത്

dot image

നാല് ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വില കൂടി. വെള്ളിയാഴ്ച സ്വർണവില കുറഞ്ഞതിന് ശേഷം ആദ്യമായിട്ടാണ് ഇന്ന് വീണ്ടും വില കൂടിയത്. പവന് 120 രൂപ കൂടി 57,040 രൂപയാണ് ഇന്നത്തെ സ്വർണവില. ഡിസംബർ ആറിന് വില കുറഞ്ഞ ശേഷം മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണത്തിന് ഇന്ന് വീണ്ടും വില കൂടുകയായിരുന്നു.

7130 രൂപയാണ് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. സ്വർണവില ഇനിയും വർധിക്കുമെന്നാണ് സാമ്പത്തിക വിദധർ നിരീക്ഷിക്കുന്നത്. ഈ വർഷം മാത്രം 29 ശതമാനം വില വർധനയാണ് സ്വർണത്തിന് ഉണ്ടായത്. ഡിസംബർ അവസാനത്തോടെ സ്വർണവില ഗ്രാമിന് 7550 ആവുമെന്നാണ് വിലയിരുത്തൽ.

സിറിയയിലെ ആഭ്യന്തരകലാപം, റഷ്യ - യുക്രെയ്ൻ സംഘർഷം, ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധികൾ എന്നിവ മുൻനിർത്തിയാണ് സ്വർണവിലയിൽ വർധന ഉണ്ടായത്. പുതിയ സാമ്പത്തിക നയം പ്രഖ്യാപിച്ചതിന് ശേഷം ചൈന രാജ്യത്തിന്റെ കരുതൽ സ്വർണശേഖരം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതും വില വർധനയ്ക്ക് കാരണമാണ്.

അമേരിക്കയിൽ ട്രംപ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ കൂടുതൽ സുരക്ഷിത നിക്ഷേമായി കണ്ട് സ്വർണത്തിലേക്ക് നിക്ഷേപിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.

Content Highlights: Gold Price Today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us