സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 80 രൂപ കൂടി 58,800 രൂപയാണ് ഇന്ന് വില. ഒരു ഗ്രാം സ്വർണത്തിന് 7225 രൂപയായി. നേരത്തെ സ്വർണം 58,000 കടന്നിരുന്നെങ്കിലും കഴിഞ്ഞ ശനിയാഴ്ച വില താഴ്ന്നിരുന്നു. പിന്നീട് സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം ഇന്ന് വീണ്ടും സ്വർണത്തിന് വില കൂടി.
2025-ന്റെ ആരംഭം മുതൽ തന്നെ സ്വർണവില കൂടുന്നുണ്ടായിരുന്നു. ജനുവരി ഒന്നാം തീയതി പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമായിരുന്നു വർധിച്ചത്. പുതുവർഷ ആഴ്ചയോടെ വീണ്ടും വിവാഹ സീസൺ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ സ്വർണവില ഇനിയും വർധിക്കാനാണ് സാധ്യത.
ഇതിന് പുറമെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണവില വർധിക്കാൻ കാരണമായിട്ടുണ്ട്. അതേസമയം 2025 ൽ സ്വർണവില കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തുന്നത്. ട്രംപ് വീണ്ടും ധികാരത്തിലെത്തുന്നതും 2 തവണ ഫെഡ് പോളിസി പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷയുമാണ് സ്വർണവിലയെ സ്വാധീനിക്കാനുള്ള ഘടകം.
ഗോൾഡ് റിസർവിന് പകരം ക്രിപ്‌റ്റോകറൻസി വാങ്ങാനുള്ള പദ്ധതി ട്രംപ് മുന്നോട്ട് വെച്ചിരുന്നു. ഇത് സംഭവിക്കുകയാണെങ്കിൽ സ്വർണത്തിന് വിലയിടിവ് സംഭവിച്ചേക്കാം.
നിലവിൽ ഉയർന്ന കടത്തിൽ പോകുന്ന അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ട്രംപ് മസ്‌ക് കൂട്ടുകെട്ട് ഉയർത്തികൊണ്ടുവരുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ഉയർത്തുന്നതിനായി പലിശനിരക്ക് ഉയർത്തിയാലും സ്വർണവില ഇടിഞ്ഞേക്കും.
Content Highlights: Gold Price Today