
സംസ്ഥാനത്ത് രാവിലെ കൂടിയ സ്വര്‍ണ വില മണിക്കൂറുകള്‍ക്കകം കുറഞ്ഞു. ചൊവ്വാഴ്ച രാവിലെ പവന് 640 രൂപ വര്‍ധിച്ച് 64,480 രൂപയിലായിരുന്നു സ്വര്‍ണ വില. ഗ്രാമിന് 50 രൂപ കൂടി 8,060 രൂപയിലുമെത്തി. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം പവന് 400 രൂപ കുറഞ്ഞ് 64,080 രൂപയിലെത്തി. 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 30 രൂപയും വര്‍ധിച്ചു.
രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ടതാണ് വില കുറയാന്‍ കാരണം. ഇന്നലെ ഡോളറിനെതിരെ 87.94 എന്ന നിലവാരത്തിലേക്ക് വീണ രൂപ ഇന്ന് കാര്യമായ മുന്നേറ്റമുണ്ടാക്കിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ നേട്ടത്തോടെ 86.63 നിലവാരത്തിലേക്ക് ഡോളര്‍ തിരിച്ചെത്തി. കറന്‍സിയുടെ മൂല്യം ഇടിയുന്നത് തടയാന്‍ വിപണിയില്‍ കേന്ദ്ര ബാങ്ക് നടത്തിയ ഇടപെടാലാണ് രൂപയ്ക്ക് കരുത്തായത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 107 രൂപയും കിലോഗ്രാമിന് 1,07,000 രൂപയുമാണ് വിപണി വില. എന്നാല്‍ ഈ വിലയ്ക്കും ആഭരണങ്ങള്‍ കിട്ടില്ല. ഇതിനൊപ്പം പണിക്കൂലിയും മറ്റ് ടാക്‌സുകളും ഉള്‍പ്പടെ സ്വര്‍ണം വാങ്ങാന്‍ എത്തുന്ന ആളുകള്‍ക്ക് ഭീമമായ തുകകള്‍ നല്‍കേണ്ടിവരും.
Content Highlights: Gold Rate today