
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്. ഒരു പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,160 രൂപയായി. ഇന്നലെ പവന് 64,400 രൂപയായിരുന്നു വില.
ഇന്ന് ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 8,020 രൂപ നല്‍കണം. ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദവിസം ഒരു ഗ്രാം സ്വര്‍ണത്തിന് 8050 രൂപയായിരുന്നു ഈടാക്കിയിരുന്ന നിരക്ക്.
മാര്‍ച്ച് ഒന്നിന് 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. മാര്‍ച്ച് അഞ്ചോടെ 64,520 രൂപ നിലവാരത്തിലേക്ക് മുന്നേറിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
Content Highlights: Kerala gold rate price decreased