ഇന്‍ഡസിന്‍ഡ് ബാങ്ക് നിക്ഷേപകർ ഭയപ്പെടണോ? ബാങ്കിലെ പ്രതിസന്ധി എത്രത്തോളം ഗുരുതരം?

ഫോറെക്സ് നിക്ഷേപം, ഡെറിവേറ്റിവ് ഇടപാടുകൾ എന്നിവയിലെ ചില പൊരുത്തക്കേടുകൾ പുറത്തുവന്നതോടെയാണ് ഇന്‍ഡസിന്‍ഡ് ബാങ്കിൽ പ്രതിസന്ധി ഉടലെടുത്തത്

dot image

ഡെറിവേറ്റിവ് ഇടപാടുകളിലെ പൊരുത്തക്കേടുകൾ പുറത്തുവന്നതിന് പിന്നാലെ ഇന്‍ഡസിന്‍ഡ് ബാങ്കിന് കനത്ത നഷ്ടമുണ്ടായത് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ്. ഇത് ചില നിക്ഷേപകരിൽ വലിയ ആശങ്കകൾ ഉണ്ടാക്കിയിരുന്നു. ബാങ്കിന്റെ ഓഹരിവില ഇടിയുകയും ആഗോള ബ്രോക്കിങ് സ്ഥാപനങ്ങൾ ലക്ഷ്യവിലകൾ കുറയ്ക്കുകയും ചെയ്തിരുന്നു.

ഈ നടപടികളെല്ലാം മൂലം ആശങ്കയിലായിരുന്ന നിക്ഷേപകർക്ക് ആശ്വാസവാർത്തയുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്. ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല എന്നാണ് റിസർവ് ബാങ്ക് പറയുന്നത്. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ ബാങ്കിന് നല്ല മൂലധനമുണ്ടെന്നും, സാമ്പത്തിക സ്ഥിരതയുടെ കാര്യത്തിൽ ഭയപ്പെടാൻ ഒന്നുമില്ലെന്നും റിസർവ് ബാങ്ക് പറയുന്നു.

2024 ഡിസംബർ 31ന് അവസാനിച്ച സാമ്പത്തിക പാദത്തിൽ, ക്യാപിറ്റൽ അഡീക്വസി റേഷ്യോ 16.46 ശതമാനവും പ്രൊവിഷൻ കവറേജ് റേഷ്യോ 70.20 ശതമാനവുമാണ്. ഇവയ്‌ക്കെല്ലാം പുറമെ, 2025 മാർച്ച് 9ലെ കണക്കനുസരിച്ച് ലിക്വിഡിറ്റി കവറേജ് റേഷ്യോ 113 ശതമാനവുമാണ്. അതായത് കമ്പനിയുടെ സാമ്പത്തിക ആരോഗ്യം ഗുണകരമെന്ന് സാരം.

പൊതുജനത്തിന്റെ ആശങ്കകൾ പരിഹരിക്കാനായി, ബാങ്കിന്റെ നിലവിലെ സാഹചര്യം അവലോകനം ചെയ്യുന്നതിനും, സാമ്പത്തിക സുസ്ഥിരത അവലോകനം ചെയ്യുന്നതിനും ഓഡിറ്റ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ആർബിഐ പറയുന്നുണ്ട്. ഇപ്പോഴത്തെ സാമ്പത്തിക പദത്തിനുള്ളിൽ തന്നെ എല്ലാ ഇവയുടെ എല്ലാ നടപടികളും പൂർത്തിയാക്കാനും ബാങ്കിന്റെ മാനേജ്മെന്റിന് ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫോറെക്സ് നിക്ഷേപം, ഡെറിവേറ്റിവ് ഇടപാടുകൾ എന്നിവയിലെ ചില പൊരുത്തക്കേടുകൾ പുറത്തുവന്നതോടെയാണ് ഇന്‍ഡസിന്‍ഡ് ബാങ്കിൽ പ്രതിസന്ധി ഉടലെടുത്തത്. 1500 കോടി രൂപയുടെ ഇടപാടുകൾ സംശയത്തിന്റെ നിഴലിൽ വന്നതോടെ ബാങ്കിൻെറ ഓഹരികളില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു.

Content Highlights: How hard is indusInd bank crisis?

dot image
To advertise here,contact us
dot image